ADVERTISEMENT

കണ്ണൂർ∙ എസ്എസ്എൽസി പരീക്ഷാ ഫലത്തിൽ ജില്ലയ്ക്ക് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. 99.87 ശതമാനം വിജയമാണ് ജില്ലയുടേത്. കോട്ടയത്തേക്കാൾ 0.05 ശതമാനം കുറവിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. കഴിഞ്ഞ 3 വർഷങ്ങളിലും കണ്ണൂരിനായിരുന്നു സംസ്ഥാനത്ത് ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ ജില്ലയ്ക്ക് വിജയ ശതമാനത്തിൽ 0.07 ശതമാനം കുറവുണ്ടായി.

18559 ആൺ കുട്ടികളും 17465 പെൺകുട്ടികളും ഉൾപ്പെടെ 36,024 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി. 46 പേർക്ക് ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടാനായില്ല. 8,925 ആൺകുട്ടികളും 17,363 പെൺകുട്ടികളുമായി 36,288 പേരാണ് ഇത്തവണ ജില്ലയിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 18585 ആൺ കുട്ടികളും 17485 പെൺകുട്ടികളും ഉൾപ്പെടെ 36070 പേർ പരീക്ഷയെഴുതി. 

തടസ്സമാവില്ല ഉപരിപഠനം 
എസ്എസ്എൽസി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച ജില്ലയിൽ വിദ്യാർഥികൾക്ക് തുടർ പഠനത്തിനു സീറ്റുകൾക്ക് ക്ഷാമമുണ്ടാകില്ല. ഹയർസെക്കൻഡറി ഉൾപ്പെടെ കോഴ്സുകളിൽ ആവശ്യത്തിന് സീറ്റുകളുണ്ട്. ഇഷ്ടാനുസരണം കോഴ്സുകൾ തിരഞ്ഞെടുക്കാനും ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

35264  പേരാണ് ജില്ലയിൽ നിന്ന് ഇത്തവണ ഉപരിപഠനത്തിന് അർഹത നേടിയത്. ജില്ലയിൽ 35000ത്തോളം പ്ലസ് വൺ സീറ്റുകളുണ്ട്. ഇതിനു പുറമേ വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്നിക് എന്നിവിടങ്ങളിലുള്ള പ്രവേശനത്തിന് 8000ത്തോളം സീറ്റുകളും ജില്ലയിലുണ്ട്. ഇതും കൂടിയാകുന്നതോടെ സീറ്റ് കിട്ടാത്ത സ്ഥിതിയുണ്ടാകില്ല.  

സേ പരീക്ഷ: പ്രത്യേക സൗകര്യം
ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹത നേടാനാകാത്ത കുട്ടികൾക്ക് പ്രത്യേക പഠന സൗകര്യം ഒരുക്കും. സേ പരീക്ഷയിലൂടെ വിജയിപ്പിക്കാനുള്ള സഹായങ്ങൾ ഇവർക്ക് നൽകും. ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ഇതിനു മുൻകയ്യെടുക്കും.  

100 ശതമാനം വിജയം 
സർക്കാർതലം: 
കണ്ണൂർ ഗവ.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് (51), ഗവ. ടൗൺ എച്ച്എസ്എസ് കണ്ണൂർ (61), ഗവ.എച്ച്എസ്എസ് പള്ളിക്കുന്ന് (154), ഗവ. എച്ച്എസ്എസ് മുഴപ്പിലങ്ങാട് (26), ഗവ.എച്ച്എസ്എസ് തോട്ടട (82), ഗവ.ഹൈസ്കൂൾ അഴീക്കോട് (21), ജിആർഎഫ് ടിഎച്ച്എസ് അഴീക്കൽ (16), സിഎച്ച്എം കെഎസ് ജിഎച്ച്എസ്എസ് വളപട്ടണം (122), കെപിആർ ജിഎസ് ഗവ.എച്ച്എസ്എസ് കല്ല്യാശേരി (166), ഗവ. ഹൈസ്കൂൾ അരോളി (144), ഗവ. ഹൈസ്കൂൾ ചേലോറ (74), ഗവ. എച്ച്എസ്എസ് ചാല (102), ഗവ.എച്ച്എസ്എസ് കണ്ണാടിപ്പറമ്പ് (437), ഗവ.എച്ച്എസ്എസ് മുണ്ടേരി (254), ഗവ.ഗേൾസ് എച്ച്എസ്എസ് തലശ്ശേരി (64), ഗവ. ബ്രണ്ണൻ എച്ച്എസ്എസ് തലശ്ശേരി (223), ഗവ.എച്ച്എസ്എസ് തിരുവങ്ങാട് (155),  ഗവ.വൊക്കേഷണൽ എച്ച്എസ്എസ് കൊടുവള്ളി (51), എച്ച്എസ്എസ് കാവുംഭാഗം (8), ഗവ. എച്ച്എസ്എസ് പാലയാട് (115), ഗവ. എച്ച്എസ്എസ് ചുണ്ടങ്ങാപ്പൊയിൽ (21), ഗവ. എച്ച്എസ്എസ് വടക്കുമ്പാട് (65), ജിവിഎച്ച്എസ്എസ് എടയന്നൂർ (121), ജിഎച്ച്എസ്എസ് കുത്തുപറമ്പ് (210), ജിഎച്ച്എസ്എസ് മമ്പറം (101), ജിഎച്ച്എസ് കോട്ടയം (മലബാർ) (76), ജിഎച്ച്എസ്എസ് വേങ്ങാട് (160), ജിഎച്ച്എസ്എസ് മണത്തണ (82), പാട്യം ഗോപാലൻ സ്മാരക ഗവ.എച്ച്എസ്എസ് ചെറുവാഞ്ചേരി (99), ജിഎച്ച്എസ്എസ് പാട്ട്യം (34), ജിഎച്ച്എസ്എസ് മാലൂർ (153), ജിഎച്ച്എസ്എസ് ചാവശ്ശേരി (351), ജിഎച്ച്എസ്എസ് ആറളം (106), എകെജി സ്മാരക ഗവ.എച്ച്എസ്എസ് പിണറായി (220), സി.ഇ.ഭരതൻ ഗവ. എച്ച്എസ്എസ് മാഹി (33), ഐ.കെ.കുമാരൻ ഗവ.എച്ച്എസ്എസ് പന്തക്കൽ മാഹി (68), വി.എൻ.പുരുഷോത്തമൻ ഗവ എച്ച്എസ്എസ് (38), കസ്തൂർബാ ഗാന്ധി ഗവ. എച്ച്എസ് പള്ളൂർ മാഹി (85), ഉസ്മാൻ ഗവ. എച്ച്എസ് ചാലക്കര (79), ജിഎച്ച്എസ് ആറളം ഫാം (77), ജിഎച്ച്എസ് പെരിങ്കരി (30). 

എയ്ഡഡ്:  
സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂർ (197), സെന്റ് മൈക്കിൾസ് എഐഎച്ച്എസ്എസ് കണ്ണൂർ (154), ഡിഐഎസ് ഗേൾസ് എച്ച്എസ്എസ് കണ്ണൂർ (324), ചൊവ്വ എച്ച്എസ്എസ് ചൊവ്വ (243), അഴീക്കോട് എച്ച്എസ്എസ് (394), അഞ്ചരക്കണ്ടി എച്ച്എസ്എസ് (692), കടമ്പൂർ എച്ച്എസ്എസ് (1218), കാടാച്ചിറ ഹൈസ്കൂൾ (269), സെന്റ് ജോസഫ്സ് എച്ച്എസ്എസ് തലശ്ശേരി (259), സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ് തലശ്ശേരി (200), ബിഇഎംപി ഹൈസ്കൂൾ തലശ്ശേരി (57), ഒണിയൻ ഹൈസ്കൂൾ കോടിയേരി (12), കൂടാളി എച്ച്എസ്എസ് (563), കെപിസിഎച്ച്എസ്എസ് പട്ടാന്നൂർ (386), സെന്റ് കൊർണേലിയസ് എച്ച്എസ് കോളയാട് (202), കോട്ടയം രാജാസ് സ്കൂൾ പാതിരിയാട് (184), കെകെവി മെമ്മോറിയൽ പാനൂർ എച്ച്എസ്എസ് (64), പിആർഎം എച്ച്എസ്എസ് പാനൂർ (382) രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി (1012), ചോതാവൂർ എച്ച്എസ്എസ് ചമ്പാട് (171), രാമ വിലാസം എച്ച്എസ്എസ് ചൊക്ലി (474), വിപി ഓറിയൻ്റൽ എച്ച്എസ് ചൊക്ലി (46), സെന്റ് ജോസഫ്സ് എച്ച്എസ് പേരാവൂർ (321), സാൻതോം എച്ച്എസ്എസ് കൊളക്കാട് (100), സിഎച്ച്എംഎച്ച്എസ് കാവുംപടി (108), സെന്റ് ജോസഫ്സ് എച്ച്എസ് അടക്കാത്തോട് (61), സെന്റ് തോമസ് എച്ച്എസ് കേളകം (184), ഐജെഎംഎച്ച്എസ്എസ് കൊട്ടിയൂർ (153), പൊട്ടങ്കണ്ടി കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ എച്ച്എസ്എസ് കടവത്തൂർ (217), പി.ആർ.മെമ്മോറിയൽ കൊളവല്ലൂർ എച്ച്എസ്എസ് (396), ഇരിട്ടി ഹൈസ്കൂൾ (260), ശിവപുരം എച്ച്എസ് (190), സെൻ്റ് മേരീസ് എച്ച്എസ്എസ് എടൂർ (210), സെന്റ് തോമസ് എച്ച്എസ്എസ് കരിക്കോട്ടക്കരി (104), വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് (199), സെൻ്റ് ജോസഫ്സ് എച്ച്എസ് കുന്നോത്ത് (162), സെന്റ് തോമസ് എച്ച്എസ് കിളിയന്തറ (82), സേക്രഡ് ഹാർട്ട് എച്ച്എസ്എസ് അങ്ങാടിക്കടവ് (111), രാമകൃഷ്ണ എച്ച്എസ് ഒളവിലം (114), മമ്പറം എച്ച്എസ്എസ് (485), എംഎംഎച്ച്എസ് ന്യൂ മാഹി (186).

അൺ എയ്ഡഡ്:  
ഡിഐഎസ് ഇഎം എച്ച്എസ് കണ്ണൂർ (36), താജുൽ ഉലൂം ഇ എംഎച്ച്എസ് വളപട്ടണം (59), ഹിദായത്ത് ഇഎംഎച്ച്എസ് പാപ്പിനിശേരി (31), ഫലാഹ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് നാറാത്ത് (8), ദാറുൽ ഹസ്നത്ത് ഇംഗ്ലീഷ് സ്കൂൾ നടുവത്ത്– നാറാത്ത് (83), റാണിജയ് എച്ച്എസ്എസ് നിർമലഗിരി (149), സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇഎംഎച്ച്എസ്എസ് (53), ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്എസ് കേളകം (59), ശ്രീനാരായണ ഹൈസ്കൂൾ പള്ളൂർ മാഹി (25), സെന്റ്. തെരേസ എച്ച്എസ് ചാലക്കര (58), വിഎംഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ പാലോട്ടുപള്ളി (25), അൽഫാല ഹൈസ്കൂൾ പെരിങ്ങാടി (32), ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂൾ (23), എല്ലി ഇംഗ്ലീഷ് മീഡിയം സ്കൂൾ (47), എക്സൽ പബ്ലിക് സ്കൂൾ ചാലക്കര (129), പി.കെ.രാമൻ മെമ്മോറിയൽ എച്ച്എസ് മാഹി (12), ഡോ.അംബേദ്കർ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ (6), ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർ നാഷനൽ എച്ച്എസ് (1).

’സ്മൈലും മുകുളവും’ 
എസ്എസ്എൽസി വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘മുകുളം’ ആയിരുന്നു. 2006 ൽ നടപ്പാക്കിയ പദ്ധതിയെ തുടർന്നാണ് വിജയ ശതമാനത്തിൽ സംസ്ഥാന തലത്തിൽ കണ്ണൂർ മുന്നിലെത്താൻ തുടങ്ങിയത്. മുകുളം നടപ്പാക്കിയ ആദ്യ വർഷം തന്നെ (2006–2007) കണ്ണൂർ സംസ്ഥാനത്ത് ഒന്നാമതെത്തി.

വിദ്യാഭ്യാസ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരുടെയും അർപ്പണബോധവും കഠിനാധ്വാനവും പ്രതിഫലിപ്പിക്കുന്ന വിജയമാണ് ജില്ല കൈവരിച്ചത്. മികച്ച അക്കാദമിക് വൈദഗ്‌ധ്യവും മികവ് പുലർത്താനുള്ള നിശ്ചയ ദാർഢ്യവും പ്രകടമാക്കിയ വിദ്യാർഥികൾ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ് മാതൃകാപരമായ ഈ നേട്ടം. 

കോവിഡ് കാലഘട്ടത്തിൽ ‘ആശങ്ക വേണ്ട അരികിലുണ്ട്’ എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ ഫലമായി ജില്ല മികച്ച നേട്ടം കൈവരിച്ചു. ജില്ലാ പ‍ഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഇടപെടൽ ആരംഭിച്ച ശേഷം മികച്ച മുന്നേറ്റമാണ് ജില്ല കൈവരിക്കുന്നത്. സ്മൈൽ എന്ന പദ്ധതിയും നടപ്പാക്കി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക മൊഡ്യൂൾ തയാറാക്കിയാണ് സ്‌കൂളുകളിൽ പരിശീലനം നൽകിയത്. 

ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ഗവ/ എയ്ഡഡ് സ്കൂളുകൾക്കും സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം 40,00,000 രൂപ അടങ്കൽ വകയിരുത്തി വിദ്യാർഥികൾക്ക് റിഫ്രഷ്മെന്റ് ഉൾപ്പെടെയുളള പദ്ധതികൾ രൂപീകരിച്ചു. പട്ടികവർഗ മേഖലകളിൽ റെസിഡൻഷ്യൽ ക്യാംപുകൾ നടത്തി. ഭക്ഷണ സൗകര്യങ്ങൾ ഉൾപ്പെടെ നൽകി സ്‌കൂളുകളിൽ പ്രത്യേക പരിശീലന ക്ലാസുകൾ നടത്തി. 

ജില്ലയുടെ വിജയ ശതമാനം ഇങ്ങനെ
2021ൽ  99.85 
2022ൽ 99.76 
2023ൽ 99.94
2024ൽ 99.87 
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ– 6794 
പെൺകുട്ടികൾ– 4454
ആൺകുട്ടികൾ– 2340 
കണ്ണൂർ വിദ്യാഭ്യാസ ജില്ല– 1262, 
തലശ്ശേരി വിദ്യാഭ്യാസ ജില്ല– 2705,
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല– 2827

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com