ADVERTISEMENT

കാഴ്ചപരിമിതി നേരിടുന്നവർക്ക് കരാട്ടെ, നീന്തൽ പരിശീലനം
തലശ്ശേരി ∙ കാഴ്ചപരിമിതി നേരിടുന്ന 10 പേർക്ക് ധർമടത്ത് കരാട്ടെ പരിശീലന ക്യാംപും പിണറായിയിൽ നീന്തൽ പരിശീലനവും നൽകുമെന്ന് ടി.എൻ.മുരളീധരൻ, എം.എം. സാജിദ്, എം.അൻസാർ എന്നിവർ അറിയിച്ചു. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ലാ യൂണിറ്റിന്റെയും സംഘടനയുടെ യൂത്ത് ഫോറത്തിന്റെയും ബെംഗളൂരു ഇക്യുബിൻ ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണു ഗവ. ബ്രണ്ണൻ കോളേജ് ഹോസ്റ്റലിൽ ക്യാംപ് നടത്തി  സെൻസായി സി.എൻ. മുരളി കരാട്ടെ പരിശിലനം നൽകും. പിണറായി പഞ്ചായത്തിന്റെ അധീനതയിലുള്ള നീന്തൽകുളത്തിൽ വച്ചാണ് നീന്തൽ പരിശീലനം. പരിശീലന പരിപാടി നാളെ രാവിലെ 8.30 ന് ഗവ.ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ.ജെ. വാസന്തി ഉദ്ഘാടനം ചെയ്യും.

കണ്ണൂർ സർവകലാശാല അറിയിപ്പുകൾ
എംഎഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
∙ധർമശാല സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ നടത്തുന്ന 2 വർഷ എംഎഡ് പ്രോഗ്രാമിന് (2024 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. ബിഎഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്ക് കുറഞ്ഞത് 50% മാർക്ക്/ തത്തുല്യ ഗ്രേഡ് നേടിയവർക്കും കണ്ണൂർ സർവകലാശാല അംഗീകരിച്ച 4 വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ ഡിഗ്രി പ്രോഗ്രാം (B.El.Ed/ B.Sc.Ed/ B.A.Ed) യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 20. വിശദാംശങ്ങൾ സൈറ്റിൽ. 0497 2715 284, 0497 2715 261

മത്സ്യത്തൊഴിലാളി ഇൻഷുറൻസ്: 18 വരെ അപേക്ഷിക്കാം
2024-25 വർഷത്തേക്ക് മത്സ്യഫെഡ് നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ അവസരം.   18നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം. ഫോൺ: 9526041270, 9526041123.

എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ  തസ്തികയിലേക്ക് അപേക്ഷിക്കാം\
ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറൊനോട്ടിക്‌സ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ തസ്തികയിലേക്ക്  10നകം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു.ഫോൺ: 0497 2700069.

അസാപ് സമ്മർ ക്വസ്റ്റ്
അസാപ് കേരള, സ്‌കൂൾ വിദ്യാർഥികൾക്കായി 5ദിവസത്തെ സമ്മർ ക്യാംപ് സംഘടിപ്പിക്കുന്നു. 10 മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കാണിത്. ആർട്‌സ് ആൻഡ് ക്രാഫ്റ്റിങ്, ഗെയിം ഡവലപ്‌മെന്റ്, റോബോട്ടിക്സ്, ഡിജിറ്റൽ ലിറ്ററസി  എന്നിവയാണ് ക്യാംപിൽ  ഉൾപ്പെടുത്തിയിട്ടുള്ളത്.20 മുതൽ 24 വരെ തലശ്ശേരി മോംസ് ലാപ് ഇന്റർനാഷനൽ പ്രൈമറി സ്‌കൂളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാംപ്. ഫോൺ: 9400890982, 7907828369.

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം 
പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കതിരൂരിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവർഗത്തിൽപെട്ട അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ: 9605996032, 9495900255.

അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തിൽ വിവിധ കോഴ്‌സുകൾക്ക് എസ്എസ്എൽസി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ : 9947763222.

ഹോസ്റ്റലിൽ താമസിച്ച് പഠിക്കാൻ അപേക്ഷിക്കാം
പയ്യന്നൂർ ∙ സ്വാമി ആനന്ദ തീർഥർ സ്ഥാപിച്ച പയ്യന്നൂർ ശ്രീനാരായണ വിദ്യാലയ ഹോസ്റ്റലിൽ താമസിച്ച് പഠിക്കാൻ  5 മുതൽ 8 വരെ ക്ലാസുകളിൽ 15 പട്ടിക വിഭാഗത്തിലും 4 ജനറൽ വിഭാഗത്തിലും പെട്ട ആൺകുട്ടികളുടെ ഒഴിവുകളിലേക്ക് രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ശ്രീനാരായണ വിദ്യാലയത്തിൽ നിന്ന് ലഭിക്കും. താമസം, ഭക്ഷണം, യൂണിഫോം, പഠനോപാധികൾ സൗജന്യമാണ്. 9447389317

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com