ADVERTISEMENT

കണ്ണപുരം∙ ചെറുകുന്ന് താവത്ത് ബൈക്കിലെത്തിയ യുവാക്കൾ സ്ത്രീയുടെ സ്വർണമാല കവർന്നു കടന്നു. മണിക്കൂറുകൾക്കകം പ്രതികൾ കണ്ണപുരം പൊലീസിന്റെ പിടിയിലായി. കെ.കണ്ണപുരം സ്വദേശി കെ.അബ്ദുറഹ്മാൻ(32), കോലത്തുവയൽ സ്വദേശി വി.വാസിൽ(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ഇന്നലെ ഉച്ചയ്ക്ക് താവം ദാലിലെ സുമതി വേണുഗോപാലന്റെ 2 പവന്റെ സ്വർണ മാലയാണ് പൊട്ടിച്ചെടുത്തത്.

വഴി ചോദിക്കാനെന്ന വ്യാജേന ഇവരുടെ വീടിനു സമീപം എത്തിയ യുവാക്കൾ സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചു രക്ഷപ്പെടുകയായിരുന്നു.  പിറകിലിരുന്ന വാസിലാണ് മാല പൊട്ടിച്ചത്. സ്ത്രീ ബഹളം വയ്ക്കുന്നതിനിടെ ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. കണ്ണപുരം പൊലീസ് ഇൻസ്പെക്ടർ കെ.സുഷിറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടെ സിസിടിവി സഹായത്തോടെയാണ് പ്രതികളെ പിടികൂടാനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com