ADVERTISEMENT

ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താനുള്ള ഓപ്പറേഷൻ എലിഫന്റ് ദൗത്യം നടക്കുന്നതിനിടയിലും വീട് തകർത്ത് കാട്ടാന. ആക്രമണ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 10–ാം ബ്ലോക്കിൽ താളിപ്പാറയിലെ ഷിജുവിന്റെ വീടിനു നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായത്.

ആറളം ഫാം ബ്ലോക്ക് 10 ൽ താളിപ്പാറയിലെ ഷിജുവിന്റെ വീട് കാട്ടാന തകർത്ത നിലയിൽ.
ആറളം ഫാം ബ്ലോക്ക് 10 ൽ താളിപ്പാറയിലെ ഷിജുവിന്റെ വീട് കാട്ടാന തകർത്ത നിലയിൽ.

6 ദിവസത്തിനിടെ കാട്ടാന തകർത്ത 2–ാമത്തെ വീടാണിത്. കഴിഞ്ഞ 3 ന് ബ്ലോക്ക് 10 ൽ തന്നെ ആനമുക്കിന് സമീപം രമ കല്ലയുടെ വീട് കാട്ടാന തകർത്തിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന 3 പേർക്ക് പരുക്കും ഏറ്റിരുന്നു. ഇതേതുടർന്നാണു ഫാമിൽ കാട്ടാന തുരത്തൽ 4–ാം ഘട്ടം തിങ്കളാഴ്ച ആരംഭിച്ചത്. തിങ്കളും ചൊവ്വയും വനം ദൗത്യ സംഘം അരിച്ചു പെറുക്കിയെങ്കിലും കാട്ടാനകളെ കണ്ടെത്തി വന്യജീവി സങ്കേതത്തിലേക്കു തുരത്താനായില്ല.

ചുമരിൽ ചവിട്ടുന്ന ഒച്ചയും കുലുക്കവും കേട്ടാണു ശ്രദ്ധിക്കുന്നത്. ഞാനും ഭാര്യയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണം ഇട്ടാണു ഞങ്ങൾ ഓടി രക്ഷപ്പെട്ടത്. വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. അതുകൊണ്ട് വെളിച്ചവും ഇല്ല.

ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി 10 ന് ഷിജുവിന്റെ വീട് കാട്ടാന ആക്രമിക്കുന്നത്. ശുചിമുറി തകർത്തു. വീടിന്റെ ചുമരിനും വിള്ളൽ സംഭവിച്ചു. വീട് കുലുങ്ങിയതിനെ തുടർന്നു ശ്രദ്ധിച്ചപ്പോൾ ആനയാണെന്ന് മനസ്സിലായതോടെ ഷിജുവും ഭാര്യ ലളിതയും എതിർദിശയിലേക്കു ഓടി രക്ഷപ്പെടുകയായിരുന്നു.

ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ഫോറസ്റ്റർ സി.കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് എത്തി. സിജുവും ഭാര്യയും രാത്രി വീട്ടിൽ കിടക്കാതെ സമീപ വീട്ടിലേക്ക് മാറി. ആറളം മേഖലയിൽ ജനങ്ങൾ ഏറെ ഭയപ്പെടുന്ന മോഴയാനയാണു വീടിന് നേരെ ആക്രമണം നടത്തിയതെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com