ADVERTISEMENT

കാഞ്ഞങ്ങാട് ∙ മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കര പാക്കം ചെർക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷയാണ് (26) പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ബാദുഷയെ ചോദ്യം ചെയ്തപ്പോഴാണ് ഹൊസ്ദുർഗ് സ്റ്റേഷനിൽ വാറന്റുള്ള പ്രതിയാണെന്ന് വ്യക്തമായത്. തുടർന്നു പ്രതിയെ ഹൊസ്ദുർഗ് പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. ബേഡകം സ്റ്റേഷന്‍ പരിധിയില്‍ വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ച കേസും ആയുർവേദ കടയിൽ കയറി ഉടമയുടെ കഴുത്തിൽനിന്നു മാല പൊട്ടിച്ച കേസിലും പ്രതിയാണ് ഇബ്രാഹിം ബാദുഷ. 

ഈ കേസുകളിൽ ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മടിക്കൈ ചതുരക്കിണറിൽ വ്യാപാരിയുടെ ഭാര്യയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചതും ഇബ്രാഹിം ബാദുഷ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസിലായിരുന്നു വാറന്റ്. മംഗളൂരു, കങ്കനാടി, ബന്തർ, കോഴിക്കോട് കസബ എന്നിവിടങ്ങളിൽ ബൈക്കു മോഷ്ടിച്ച കേസുകളിലും ഇബ്രാഹിം ബാദുഷ പ്രതിയാണ്. ബേക്കൽ, കാസർകോട് സ്റ്റേഷനിലും ഇയാളുടെ പേരിൽ കേസുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com