ADVERTISEMENT

കാസർകോട് ∙ കടുത്ത വേനലിൽ ജല സംഭരണികൾ വറ്റിത്തുടങ്ങുമ്പോഴും ഉൾക്കാടുകളിൽ വന്യജീവികൾക്ക് കുടിനീർ ഉറപ്പാക്കി വനം വന്യജീവി സംരക്ഷണ വകുപ്പ്. ജില്ലയിലെ കാടുകളിലെ നീരുറവകൾ കണ്ടെത്തി സംരക്ഷിക്കുന്ന പ്രവർത്തനം നേരത്തെ നടത്തിയിരുന്നു. ചെക്ഡാമുകളും ഒരുക്കിയിട്ടുണ്ട്. കാസർകോട് വനം ഡിവിഷനു കീഴിൽ നീർവാർച്ച നിലച്ച അരുവികളും കുളങ്ങളുമെല്ലാം വൃത്തിയാക്കി കുടിവെള്ളത്തിന്റെ സാന്നിധ്യം ഉറപ്പാക്കി.

കാടിപ്പള്ളം ചെക്ഡാം, കൊട്ട്യാടി കുളം, പരപ്പ സെക്‌ഷനിലെ തോണിക്കടവ് അരുവി, തോണിക്കടവിൽ പുതിയതായി നിർമിച്ച ചെക്ഡാം, മയ്യള ചെക്ഡാം, സാമകൊച്ചി തോട്, സാമകൊച്ചി ചെക്ഡാം, സാമകൊച്ചി-കവടിയങ്ങാനം ചെക്ഡാം, കവിടിയങ്ങാനം ചെക്ഡാം, മാടത്തുംകാട് കുളം, ബളവന്തടുക്ക അരുവി, കല്ലക്കൊച്ചി കുളം, കല്ലക്കൊച്ചി-തലയനടുക്കം കുളം, കാട്ടിപ്പാറ കുളം, തലയനടുക്കം ചെക്ഡാം, കമ്പിളിക്കാര കുളം, ചെണ്ടമൂല ചെക്ഡാം, വട്ടക്കുണ്ട് പള്ളം, മുക്കുളി ചെക്ഡാം, പള്ളഞ്ചി പൈപ്പ് പാലം, ബളവന്തടുക്ക മൂല കുളം, നെരോഡി കുളം, ബാലകയ അരുവി, കക്കപ്പാടി കുളം, റാണിപുരം കുളം, പാത്തിക്കര അരുവി, കൊളമ്പ കുളം, വണ്ണാർക്കയം അരുവി, ഓട്ടമല അരുവി തുടങ്ങി വിവിധങ്ങളായ ജലശേഖരങ്ങളാണു കാടുകളിൽ ഒരുക്കിയിട്ടുള്ളത്. വർധിച്ചു വരുന്ന ചൂടിലും വന്യജീവികളുടെ സംഘർഷ മേഖലകൾ ഒഴിവാക്കുന്നതിനും വന്യജീവികൾക്ക് ദാഹ ജലം ഉറപ്പാക്കാനും കഴിയും. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ.അഷ്റഫിന്റെ നേതൃത്വത്തിൽ വിപുലമായ വേനൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com