ADVERTISEMENT

കാഞ്ഞങ്ങാട്∙ നഗരസഭ കൈയ്യൊഴിഞ്ഞതോടെ സ്വന്തമായി ഓവുചാൽ ശുചീകരിച്ച് വ്യാപാരികൾ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിലെ ഓവുചാൽ ആണ് വ്യാപാരികൾ ചേർന്നു വൃത്തിയാക്കിയത്. മണ്ണു മൂടിയ ഓവുചാലിലൂടെ വെള്ളം ഒഴുകി പോകുന്നില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സമീപത്തെ കടകളിൽ വെള്ളം കയറിയിരുന്നു.  നീതി ലാബിൽ ഉൾപ്പെടെ വെള്ളം കയറി ഉപകരണങ്ങൾ നശിച്ചു. മഴയ്ക്കു മുൻപേ നഗരസഭ ഓവുചാൽ ശുചീകരിക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ ഒന്നും തുടങ്ങിയിട്ടില്ല. വ്യാപാരികൾ ശുചീകരണവുമായി  ബന്ധപ്പെട്ട് നഗരസഭയെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. 

ഇതിനെ തുടർന്നാണ് ഓവുചാൽ വൃത്തിയാക്കാൻ വ്യാപാരികൾ തന്നെ തീരുമാനിച്ചത്. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ മണ്ണുമാന്തിയും ടിപ്പർ ലോറിയും ഉപയോഗിച്ച് ഓടകളിലെ മണ്ണു നീക്കം ചെയ്തു. 5 ലോഡ് മണ്ണ് ആണ് സ്റ്റേഷൻ റോഡിലെ ഓടകളിൽ നിന്നു നീക്കം ചെയ്തത്. വൈസ് പ്രസിഡന്റ് പി.വി.രാജേന്ദ്ര കുമാർ, എക്സിക്യൂട്ടീവ് അംഗം സി.കെ.ഹാരിസ്, യൂത്ത് വിങ് ട്രഷറർ അശ്വിൻ പ്രശാന്ത് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com