ADVERTISEMENT

ഇന്ന് 
മേയിലെ റേഷൻ വിതരണം . 
രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയും.

കാലാവസ്ഥ
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും വൈകിട്ട് 3.30 വരെ അതിതീവ്ര തിരമാലകൾക്ക് സാധ്യത. ഓറഞ്ച് അലർട്ട്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യത. 

വൈദ്യുതി മുടക്കം
പരവൂർ∙ സൂര്യ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ ഒന്നു വരെയും കല്ലാഴി, ശിവപാർവതി, കല്ലൻകൊടി എന്നിവിടങ്ങളിൽ 10 മുതൽ 5 വരെയും ദയാബ്ജി പരിധിയിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
പള്ളിമുക്ക്∙ കാവൽപുര, കാവൽപുര സൗത്ത് 8.30 മുതൽ‌ 5 വരെ വൈദ്യുതി മുടങ്ങും.
ഓയൂർ ∙ മരങ്ങാട്, തണ്ണീർകുടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ക്യാംപെയ്ൻ  ആരംഭിച്ചു 
ചടയമംഗലം ∙ അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രചാരണ ക്യാംപെയ്ൻ ആരംഭിച്ചു. പൊതു വിദ്യാലയം നാടിന്റെ സമ്പത്ത്, പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, അറബി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി മേയ് 31 വരെയാണ് പരിപാടി. ഭവന സന്ദർശനവും ബോധവൽക്കരണ പരിപാടികളും നടത്തും. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ നിർവഹിച്ചു.

തൊഴിലധിഷ്ഠിത കോഴ്സുകൾ
കൊല്ലം∙ അസാപ് കേരളയുടെ കുളക്കട കമ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം. ഫിറ്റ്നസ് ട്രെയിനർ, അഗ്രികൾചറൽ ഡ്രോൺ പൈലറ്റ് ട്രെയിനിങ്, ടാലി എസെൻഷ്യൽ കോംപ്രിഹെൻസിവ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയിനർ, പ്രഫഷനൽ സർട്ടിഫിക്കറ്റ് ഇൻ ആർട്ടിസനൽ ബേക്കറി, എന്റോൾഡ് ഏജന്റ് (ഹൈബ്രിഡ് ബാച്ച് ) എന്നിവയാണ്  കോഴ്സുകൾ. ഫോൺ: 7356517834, 9961960581. 

ഹജ്  വാക്സിനേഷൻ ക്യാംപ്
കൊല്ലം∙ ഹജ് തീർഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്ന് റജിസ്റ്റർ ചെയ്ത തീർഥാടകർക്ക് 7, 13, 14  തീയതികളിൽ വാക്സിനേഷൻ ക്യാംപ് സംഘടിപ്പിക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് വാക്സിനേഷൻ ക്യാംപ്. സ്വകാര്യ ഏജൻസികൾ വഴി ഹജ് കർമത്തിന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ തീർഥാടകരും 7 ന് ജില്ലാ ആശുപത്രിയോട് ചേർന്നുള്ള സർക്കാർ നഴ്സിങ് സ്കൂളിൽ നടത്തുന്ന ക്യാംപിൽ പങ്കെടുക്കണം. സർക്കാർ ക്വോട്ടയിൽ പോകുന്നവർ 13ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രിയോട് ചേർന്നുള്ള നഴ്സിങ് സ്കൂൾ എന്നിവിടങ്ങളിൽ നടത്തുന്ന വാക്സിനേഷൻ ക്യാംപിൽ പങ്കെടുക്കണം. 13 വാക്സീൻ എടുക്കാൻ കഴിയാത്തവർ (സർക്കാർ ക്വോട്ട) 14ന്  ജില്ലാ ആശുപത്രി നഴ്സിങ് സ്കൂളിലെ ക്യാംപിൽ പങ്കെടുക്കണമെന്ന് ഡിഎംഒ അറിയിച്ചു.

ലൈഫ് ഗാർഡുകളെ നിയമിക്കുന്നു
കൊല്ലം∙ ട്രോളിങ് നിരോധന കാലയളവിൽ തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനത്തിന് എട്ട് ലൈഫ് ഗാർഡുകളെ താൽക്കാലിക അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. 18നും 45 വയസ്സിനുമിടയിൽ പ്രായമുള്ള നീന്തൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയമുളളവർക്കും ഗോവയിലെ എൻഐഡബ്ല്യൂഎസ് നിന്നുള്ള പരിശീലനം ലഭിച്ചവർക്കും മുൻഗണന. അപേക്ഷകൾ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്, ഫിഷറീസ് സ്റ്റേഷൻ, നീണ്ടകര 691 582-ൽ 20നകം ലഭിക്കണം. ഫോൺ- 0476 2680036.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com