ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
Mail This Article
×
പുനലൂർ ∙ കേരളത്തിലേക്ക് പാറപ്പൊടിയും കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഷാസിസ് വേർപെട്ട് ഉണ്ടായ അപകടത്തിൽ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഗതാഗതം പുനലൂർ ടിബി ജംക്ഷൻ –വട്ടപ്പട –പാപ്പന്നൂർ –ഇടമൺ വഴി തിരിച്ചുവിട്ടു. ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. കൊല്ലം –തിരുമംഗലം ദേശീയപാതയിൽ പ്ലാച്ചേരി ജംക്ഷന് സമീപമാണ് അപകടമുണ്ടായത്.
ഇരുവശവും വാഹനങ്ങൾ നിറഞ്ഞതിനാൽ റോഡിൽ നിന്നു വാഹനം നീക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഏറെ വൈകി. ലോറി ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വാഹനങ്ങളുടെ നീണ്ട നിര തെന്മല റൂട്ടിൽ തണ്ണിവളവ് ഭാഗം വരെയും പുനലൂർ ഭാഗത്ത് കലയനാട് വരെയും നീണ്ടു. ഗതാഗതം സ്തംഭിച്ചതിനാൽ മതിയായ നിലയിൽ പൊലീസും ഫയർഫോഴ്സും പുനലൂരിൽ നിന്ന് അപകട സ്ഥലത്തെത്താൻ വൈകിയതും പ്രശ്നമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.