ADVERTISEMENT

കൊല്ലം ∙ അധ്യയന വർഷാരംഭത്തിൽ കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാൻ  സ്കൂ‍ൾ വിപണിയുമായി പൊലീസ്. കൊല്ലം എആർ ക്യാംപ്,  കൊട്ടാരക്കര, അഞ്ചൽ എന്നിവിടങ്ങളിലാണ് പൊലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വിപണി ആരംഭിച്ചത്.  പൊലീസ് കുടുംബങ്ങൾക്ക് മാത്രമല്ല, പൊതുജനങ്ങൾക്കും വിപണി പ്രയോജനപ്പെടുത്താം. പൊതുവിപണിയെക്കാ‍ൾ 25 മുതൽ 50 % വരെ വിലക്കുറവുണ്ട്. പ്രധാനപ്പെട്ട എല്ലാ ഉൽപാദകരുടെയും സ്കൂൾ ബാഗ്, കുടകൾ, ഷൂ, നോട്ട് ബുക്കുകൾ, റെയിൻ കോട്ട്, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമായതെല്ലാം വിപണിയിൽ ലഭ്യമാണ്. ദിവസവും 10 മുതൽ 7 വരെയാണ് പ്രവർത്തന സമയം. ജൂൺ 5നു സമാപിക്കും. 

കൺസ്യൂമർ ഫെഡ്

 ജില്ലയിൽ കൺസ്യൂമർഫെഡ് 59 കേന്ദ്രങ്ങളിൽ സ്കൂൾ വിപണി തുടങ്ങി. 26 ത്രിവേണി സ്റ്റോറുകൾ, 33 സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ആണ് സ്കൂൾ വിപണി ആരംഭിച്ചത്. എല്ലാ ഉൽപന്നങ്ങളും വിപണിയിൽ ലഭ്യമാണ്. പൊതു വിപണിയെക്കാൾ 20 മുതൽ 20% വരെ വിലക്കുറവുണ്ട്. ജൂൺ 15 വരെ വിപണി പ്രവർത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com