ADVERTISEMENT

കുറവിലങ്ങാട് ∙ മഴക്കാലപൂർവ ശുചീകരണം 20നകം പൂർത്തിയാക്കുന്നതിനു നിർദേശം ലഭിച്ചെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിൽ പ്രാഥമിക നടപടികൾ പോലും പൂർത്തിയായിട്ടില്ല. നിലവിലെ അവസ്ഥയിൽ 20നകം ശുചീകരണം നടത്താൻ കഴിയില്ല. ശുചീകരണത്തിനു തൊഴിലാളികളെ കിട്ടാനില്ല. പൊള്ളുന്ന വേനൽ തന്നെ പ്രശ്നം. കുറവിലങ്ങാട് മേഖലയിലെ 6 പഞ്ചായത്തുകളിലും ശുദ്ധജലക്ഷാമവും ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങനെ നടത്തുമെന്നാണ് പഞ്ചായത്ത് ഭരണസമിതികൾ ചോദിക്കുന്നത്.

നിർദേശങ്ങൾ ഇവ
∙ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 100 ശതമാനം മാലിന്യത്തിന്റെ വാതിൽപടി ശേഖരണം നടത്തണം. പൊതുഇടങ്ങൾ മാലിന്യമുക്തമാക്കി വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനു നടപടി വേണം. ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കണം. ഇതിനായി വാർഡുതല ശുചിത്വസമിതികളുടെ പ്രവർത്തനം ഊർജിതപ്പെടുത്തണം.ഉറവിടമാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, ഓടകൾ വൃത്തിയാക്കൽ എന്നിവയും പൂർത്തിയാക്കണം. കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, എൻജിഒകൾ, എൻഎസ്എസ്, എൻസിസി, ഭാരത് സ്‌കൗട്സ് ആൻഡ് ഗൈഡ്‌സ്, എസ്പിസി, യുവജന സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ- സാംസ്‌കാരിക സംഘടനകൾ, റജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ സേനകൾ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കണം.

മാലിന്യക്കൂനകൾ, വെള്ളക്കെട്ട് തുടങ്ങിയ സ്ഥലങ്ങളുടെ പട്ടിക തയാറാക്കണം. മാലിന്യ സംസ്‌കരണം നടക്കാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ ഫീൽഡ് ഉദ്യോഗസ്ഥർ കണ്ടെത്തി തദ്ദേശഭരണ സ്ഥാപന സെക്രട്ടറിക്കു കൈമാറണം. മിനി എംസിഎഫിൽ നിന്ന് എംസിഎഫിലേക്കു പാഴ്‌വസ്തുക്കൾ നീക്കാനുള്ള പദ്ധതി തയാറാക്കി 15നകം മിനി എംസിഎഫിൽനിന്നു മാലിന്യം പൂർണമായി നീക്കണം. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മഴക്കാലപൂർവ ശുചീകരണത്തിനു വാർഡ് ഒന്നിനു 30,000 രൂപ വീതം ചെലവഴിക്കാം. 10,000 രൂപ വീതം ശുചിത്വമിഷൻ, ദേശീയ ആരോഗ്യദൗത്യം, തനതു ഫണ്ട് എന്നിവയിലൂടെയാണു ലഭിക്കുക. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഹോട്‌സ്‌പോട്ട് ആയി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ ശുചീകരണത്തിനായി കൂടുതൽ തുക ആവശ്യമെങ്കിൽ 10,000 രൂപ വരെ അധികം ചെലവഴിക്കാൻ ഭരണസമിതിക്കു തീരുമാനമെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com