ADVERTISEMENT

കോട്ടയം ∙ ജില്ല നന്നായി പഠിച്ചു. സംസ്ഥാനത്ത് വിജയത്തിൽ ഒന്നാം സ്ഥാനം. വിദ്യാഭ്യാസ ഓഫിസുകൾ വഴി നടത്തിയ മുന്നൊരുക്കങ്ങളിലൂടെയാണു 99.92 ശതമാനം വിജയം നേടി കോട്ടയം സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയത്. 18,828 പേർ പരീക്ഷ എഴുതിയതിൽ 18,813 വിദ്യാർഥികൾ ഉപരി പഠനത്തിന് അർഹരായി. പരീക്ഷ എഴുതിയതിൽ ഉപരിപഠനത്തിന് യോഗ്യത നേടാതെ പോയത് 15 പേർ മാത്രം. 100 ശതമാനം വിജയം നിലനിർത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ലയായി പാലാ മാറിയതും ഇരട്ടി മധുരമായി. തുടർച്ചയായ നാലാം തവണയാണു പാലാ സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയമുള്ള വിദ്യാഭ്യാസ ജില്ലയാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com