ADVERTISEMENT

കറുകച്ചാൽ ∙ മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. നെടുംകുന്നം നിലംപൊടിഞ്ഞ ഇടക്കല്ലിൽ വീട്ടിൽ കെ.ആർ.സുകുമാരൻ നായർ ( 61 ), മകൻ ഇ.എസ്.സുജിത്ത് കുമാർ ( 34 ) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെ നെടുംകുന്നം നിലപൊടിഞ്ഞ കവല ഭാഗത്ത് വച്ച് നെടുംകുന്നം വട്ടക്കാവ് സ്വദേശിനിയായ മധ്യവയസ്കയെ ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. വീട്ടമ്മയുടെ മകനുമായി ഇവർക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്ഐ ജി.സുനിൽ, സിപിഒമാരായ സന്തോഷ് കുമാർ, സുരേഷ്, സുനോജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com