ADVERTISEMENT

കോട്ടയം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 78.53 ശതമാനം വിജയം. 2,283 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 131 സ്കൂളുകളിലായി 19,860 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15,597 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 8 വിദ്യാർഥികൾ മുഴുവൻ മാർക്കും നേടി. 6 സ്കൂളുകൾ 100 ശതമാനം വിജയം നേടി. വിജയശതമാനം മുപ്പതിൽ താഴെപ്പോയ 3 സ്കൂകളാണു ജില്ലയിലുള്ളത്. കഴിഞ്ഞ വർഷം ഒറ്റ സ്കൂളുപോലും ഈ പട്ടികയിൽ ഇല്ലായിരുന്നു.  

ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 50 ശതമാനവും ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 56 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യതാ മാർക്ക് കടന്നു. ടെക്നിക്കൽ സ്കൂളിൽ 114 പേർ പരീക്ഷ എഴുതിയപ്പോൾ 58 പേർ ഉപരിപഠനത്തിന് അർഹരായി. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് ഒരു വിദ്യാർഥി മാത്രം.

225 പേർ പരീക്ഷ എഴുതിയ ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 128 പേർ ഉപരിപഠനത്തിന് അർഹരായി. എല്ലാ വിഷയത്തിലും എ പ്ലസ് അഞ്ചു വിദ്യാർഥികൾ സ്വന്തമാക്കി. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 70.06 ശതമാനം വിജയം. 1710 പേർ പരീക്ഷ എഴുതി ഇതിൽ 1199 പേർ ഉപരിപഠനത്തിന് അർഹത നേടി. 

വിജയശതമാനം മൂന്നുവർഷമായി 80 ൽ താഴെ 
കോട്ടയം∙ കഴിഞ്ഞ 3 വർഷത്തിനിടെ വിജയ ശതമാനം 80നു താഴെപ്പോയതിന്റെ നിരാശയിലാണു ജില്ല. എ പ്ലസുകളുടെ കാര്യത്തിൽ വർധനയുണ്ടായത് ആശ്വസിക്കാൻ വക നൽകുന്നുണ്ട്. 

100 ശതമാനം വിജയം നേടിയ സ്കൂളുകൾ, പരീക്ഷ എഴുതിയവർ
1. സെന്റ് തെരേസാസ് ജിഎച്ച്എസ്എസ് വാഴപ്പള്ളി – 156
2. എകെജെഎം ഇഎം എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി – 90
3. ക്രിസ്തുജ്യോതി എച്ച്എസ്എസ് ചെത്തിപ്പുഴ – 146
4. വിൻസന്റ് ഡി പോൾ എച്ച്എസ്എസ് പാലാ – 91
5. ഡി പോൾ എച്ച്എസ്എസ് നസ്രേത്ത്ഹിൽ കുറുവിലങ്ങാട് – 46
6. ഡി എഎഫ് എച്ച്എസ്എസ് നീർപ്പാറ തലയോലപ്പറമ്പ് – 20

മുഴുവൻ മാർക്കും നേടിയ വിദ്യാർഥികൾ (പേര്, സ്കൂൾ, ഗ്രൂപ്പ് ക്രമത്തിൽ)
1. അന്നാറോയി, എംജിഎച്ച്എസ്എസ് ഈരാറ്റുപേട്ട, സയൻസ് 
2. മെറിൻ സോജൻ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് കടനാട്, സയൻസ്
3. അനിറ്റ് സെബാസ്റ്റ്യൻ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് കടനാട്, സയൻസ്
4. എസ്. കൃഷ്ണരാജ്, ഹോളിക്രോസ് എച്ച്എസ്എസ് ചേർപ്പുങ്കൽ, കൊമേഴ്സ്
5. വി. പി. അയാൻ മുഹമ്മദ് ഫറൂഖ്, കെഇ ഇഎംഎച്ച്എസ്എസ് മാന്നാനം, സയൻസ്
6. എഫ്. അലീന ഹനാൻ, വിൻസന്റ് ഡി പോൾ എച്ച്എസ്എസ് പാലാ, സയൻസ്
7. നീഹാര അന്ന ബിൻസ്, സെന്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം, സയൻസ്
8. ശ്രേയ എസ്. നായർ, സെന്റ് ജോസഫ് എച്ച്എസ്എസ് വിളക്കുമാടം, സയൻസ്.

ഏറ്റുമാനൂർ മോഡൽ സ്കൂളിന് മികച്ച നേട്ടം 
കോട്ടയം ∙  ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിനു പ്ലസ് ടു പരീക്ഷയിൽ മികച്ച നേട്ടം. പരീക്ഷയെഴുതിയ 66 വിദ്യാർഥികളിൽ 58 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 88. പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള സ്‌കൂളാണിത്. കോരുത്തോട്, മുരിക്കുംവയൽ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ മുഴുവൻ പേരും പ്ലസ് ടു പരീക്ഷയിൽ വിജയിച്ചു. പരീക്ഷയെഴുതിയ ഒൻപതു പേരും ഉപരിപഠനത്തിന് അർഹരായി.

വിജയശതമാനം
2022 –80.26
2023 –82.54
2024 –78.53

സമ്പൂർണ എ പ്ലസ്
2022 –1751
2023 –2123
2024 –2283

100 ശതമാനം വിജയം നേടിയ സ്കൂളുകൾ
2022 –6
2023 –7
2024 –6
വൊക്കേഷനൽ ഹയർ സെക്കൻഡറി വിജയ ശതമാനം
2022 –68.27
2023 –76.39
2024 –70.06

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com