ADVERTISEMENT

കോട്ടയം ∙ അതിജീവനത്തിന്റെ പാതയിൽ ഐറിൻ അന്ന ജോൺസണു ഇരട്ടി ഊർജം നൽകി പ്ലസ് ടു പരീക്ഷ വിജയം. മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു 71.4% മാർക്കോടെയാണ് വിജയിച്ചത്. രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ് ഐറിൻ.പരീക്ഷയ്ക്കു ശേഷമാണ് രോഗം തിരിച്ചറിഞ്ഞത്. ഒരു മാസത്തിലേറെയായി മരുന്നിന്റെയും ചികിത്സയുടെയും ലോകത്തായ ഐറിനു ആശ്വാസത്തിന്റെ തണലാണ് പ്ലസ് ടു വിജയം.

പാത്താമുട്ടം പുല്ലുവിളാകത്ത് ജോൺസൺ ജോർജിന്റെയും സെലിൻ ജോൺസൺന്റെയും മകളാണ് ഐറിൻ. വലിയ സാമ്പത്തിക ചെലവുള്ള ചികിത്സയുടെ ആദ്യഘട്ടം സ്കൂൾ പിടിഎയും സുഹൃത്തുക്കളും സഹായിച്ചു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജോൺസന്റെ തുച്ഛമായ വരുമാനമായിരുന്നു ഇവരുടെ ഏക ആശ്രയം. 

ചികിത്സയുടെ ആവശ്യാർഥം കുടുംബ സമേതം ആർസിസിയ്ക്കു സമീപം വാടക വീട്ടിലാണ് ഇപ്പോൾ താമസം. അതിനാൽ ജോൺസണു ജോലിക്ക് പോകാൻ കഴിയുന്നില്ല. ചികിത്സയുടെ പുരോഗതി അനുസരിച്ച് തുടർ പഠനം സ്വപ്നം കാണുന്ന ഐറിനെ കഴിവുള്ളവർ സാമ്പത്തികമായി സഹായിക്കണമെന്ന അഭ്യർഥനയാണ് സ്കൂൾ അധികൃതർക്കുമുള്ളത്.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: ജോൺസൺ ജോർജ്, ബാങ്ക്: എസ്ബിഐ, ശാഖ: പത്തനംതിട്ട. അക്കൗണ്ട് നമ്പർ: 30961715560. ഐഎഫ്എസ്​സി: എസ്ബിഐഎൻ 0007252. ഗൂഗിൾ പേ: 9605534746.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com