ADVERTISEMENT

കോട്ടയം ∙ ബമ്പറടിച്ചില്ലെങ്കിലും ചിരിയ്ക്ക് യാതൊരു കുറവുമില്ല. സിനിമ, ചാനൽ പരിപാടി തിരക്ക് കാരണം എവിനും കെവിനും പഠനം തുടങ്ങിയത് ഫെബ്രുവരിയിലാണ്. ഒരു മാസത്തെ പഠനം കൊണ്ട് എവിന് ലഭിച്ചത് 8 എപ്ലസും 2 എയും, കെവിനാകട്ടെ 9 എപ്ലസും ഒരു എയും. മഴവി‍ൽമനോരമ ബംപർ ചിരി താരങ്ങളും ഇരട്ട സഹോദരങ്ങളുമായ കെവിൻ ജി.ജോർജും എവിൻ ജി.ജോർജും എ ഗ്രേഡ് ലഭിച്ച വിഷയങ്ങൾ ഇന്നലെ പുനർ മൂല്യനിർണയത്തിനായി നൽകുകയും ചെയ്തു.

കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. സിനിമകളിലടക്കം തിരക്കായതോടെ പരീക്ഷയ്ക്ക് പഠിക്കാനും കഴിഞ്ഞില്ല. ഒടുവിൽ ഫെബ്രുവരി മുതൽ അഭിനയത്തിൽ നിന്നും താൽക്കാലിക അവധിയെടുത്ത് ഇരുവരും ചേർന്ന് പഠിക്കാൻ തീരുമാനിച്ചു.

കെവിനോടു പഠിക്കണമെന്ന് പറഞ്ഞ് പിന്നാലെ നടന്നത് എവിനാണ്. എന്നാൽ റിസൽട്ട് വന്നപ്പോൾ കെവിന് 9 എപ്ലസ് ലഭിച്ചെന്ന് എവിൻ പറയുന്നു. പരീക്ഷ തിരക്കിൽ നിന്നും 13 മുതൽ തിരക്കിട്ട പ്രോഗ്രാമുകളിലേക്ക്  കടക്കുകയാണ് ഇരുവരും. പാർക്ക് ലെയ്ൻ പുതുപ്പറമ്പിൽ ജി വില്ലയിൽ ജി.ജോർജ്–നീന ദമ്പതികളുടെ മക്കളാണ് ഇരുവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com