ADVERTISEMENT

ഗതാഗതം നിരോധിച്ചു: ആർപ്പൂക്കര∙ തൊമ്മങ്കവല, കുമരംകുന്ന്, വട്ടുകുളം റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നാടൻ പന്തുകളി മത്സരം ഇന്ന്
തോട്ടയ്ക്കാട്∙ കേരള നേറ്റീവ് ബോൾ ഫെഡറേഷനും തോട്ടയ്ക്കാട് നിർമൽ റസിഡൻസ് അസോസിയേഷനും തോട്ടയ്ക്കാട് ആൻ‍ഡ് ചമ്പക്കര ടീമുകളും ചേർന്ന് ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ നടത്തിവരുന്ന നാടൻ പന്തുകളി മത്സരത്തിൽ ഇന്ന് 3.30ന് ചമ്പക്കര ടീം അഞ്ചേരി ടീമിനെ നേരിടും. 

മഴമൂലം ഇന്നലെ പൂർത്തിയാക്കാൻ സാധിക്കാതെ പോയ കണ്ണഞ്ചിറ - പുതുപ്പള്ളി മത്സരം നാളെ 3ന് നടത്തും. മണർകാട്∙കേരള നേറ്റീവ് ബോൾ ഫെഡറേഷനും നേറ്റീവ് ബോൾ ക്ലബ്ബും ചേർന്ന് മാലം മൗണ്ട് മേരി പബ്ലിക് സ്കൂൾ മൈതാനിയിൽ നടത്തുന്ന മണർകാട് ഗ്രാമോത്സവം –2024 നാടൻ പന്തുകളി മത്സരത്തിൽ ഇന്ന് 3ന്   ക്വാർട്ടർ ഫൈനലിൽ തോട്ടപ്പള്ളി ടീം, പുതുപ്പള്ളി ടീമിനെ നേരിടും.

സിറ്റിങ് ഇന്ന് 
കോട്ടയം ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഇന്ന് രാവിലെ 10.30 ന് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.

ചെസ് മത്സരം 
കോട്ടയം ∙ കിങ്സ് കോർട്ട് ചെസ് അക്കാദമിയുടെ ചെസ് മത്സരവും ബേസിക് അഡ്വാൻസ് ലവൽ കോച്ചിങ് ക്യാംപും നാളെ  7–ാം മൈലിൽ വച്ചു നടക്കും. ഫോൺ: 8848942362, 9539857702.

വൈദ്യുതി മുടക്കം 
കുമരകം ∙ ചൂരവടി, ഹരികണ്ഠമംഗലം, പുതിയേരി, പുഞ്ചിരിപ്പടി, കാക്കനാട് 100 ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ബൈക്ക് സ്റ്റണ്ടിങ് ഇന്ന് നാഗമ്പടത്ത്
കോട്ടയം ∙ ബൈക്ക് സ്റ്റണ്ട് ഷോകളും ചാലഞ്ച് സോണുകളുമായി ബജാജ് പൾസർ മേനിയ ഇന്നു വൈകിട്ട് 4 മുതൽ 8 വരെ നാഗമ്പടം സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയിലെ മികച്ച ബൈക്ക് സ്റ്റണ്ട് റൈഡിങ് ടീമായ ബാൻഡിഡോസിന്റെ പ്രകടനങ്ങളും പരിപാടിയെ വേറിട്ടതാക്കുന്നു. വിവിധ മത്സരങ്ങളും പരിപാടിയിൽ സംഘടിപ്പിച്ചിട്ടുണ്ട്. റജിസ്ട്രേഷന്: www.bajajauto.com/pulsarmania.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com