ADVERTISEMENT

കോട്ടയം ∙ വ്യാജ സമ്മതപത്രം നൽകി പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് പേരു നീക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ പിഎസ്‌സി കൊടുത്ത പരാതിയിൽ കോടതി കേസെടുത്തു. സിവിൽ സപ്ലൈസ് കോർപറേഷനിലെ അസി. സെയിൽസ്മാൻ തസ്തികയിലെ നിയമനത്തിൽ 2021 ഒക്ടോബറിലുണ്ടായ തട്ടിപ്പിലാണ് ഇപ്പോൾ കേസെടുത്തത്.

സംഭവം ക്ലറിക്കൽ പിശകാണെന്നു കാട്ടി ഇൗസ്റ്റ് പൊലീസ് പരാതി തള്ളിയിരുന്നു. തുടർന്നു പിഎസ്‌സി, കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അഡ്വ. പി.രാജീവ് മുഖേന ഹർജി നൽകി. തുടർന്നാണു സിജെഎം വിവീജ സേതുമാധവൻ കേസെടുക്കാൻ ഉത്തരവിട്ടത്.

സിവിൽ സപ്ലൈസ് വകുപ്പിൽ ജോലി വേണ്ടെന്ന് 233–ാം റാങ്കുകാരിയായ മല്ലപ്പള്ളി സ്വദേശിനി എസ്.ശ്രീജയുടെ പേരിൽ വ്യാജ സമ്മതപത്രം ജില്ലാ പിഎസ്‌സി ഓഫിസിൽ നൽകിയെന്നാണു പരാതി. പരീക്ഷ എഴുതുക പോലും ചെയ്യാത്ത മൈനാഗപ്പള്ളി സ്വദേശിനി എസ്.ശ്രീജയുടെ രേഖകൾ വാങ്ങി മറ്റുചില ഉദ്യോഗാർഥികളാണു വ്യാജ സമ്മതപത്രം കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പിഎസ്‌സി ഉദ്യോഗസ്ഥർ മല്ലപ്പള്ളി സ്വദേശിനി ശ്രീജയെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

ശ്രീജയ്ക്ക് അർഹമായ ജോലി നഷ്ടപ്പെട്ടത് ‘മനോരമ’ വാർത്തയാക്കിയതോടെ, പിഎസ്‌സി അടിയന്തര യോഗം ചേർന്നു മല്ലപ്പള്ളി സ്വദേശിനി ശ്രീജയ്ക്കു നിയമന ശുപാർശ നൽകി. പിഎസ്‌സിയുടെ തെറ്റുതിരുത്തലിലൂടെ ജോലി ലഭിച്ച ശ്രീജ ഇപ്പോൾ മണിമല സിവിൽ സപ്ലൈസ് കോർപറേഷൻ മാവേലി സ്റ്റോറിലാണു ജോലി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com