എഐടിയുസി നേതാവ് വി. ആർ. രമേശ് അന്തരിച്ചു
Mail This Article
×
വടകര ∙ എഐടിയുസി നേതാവ് വി. ആർ. രമേശ് (76) അന്തരിച്ചു. വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനിയർ ആയിരുന്നു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായും എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ആയും വടകര മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു . 3 മണി വരെ നാരായണ നഗറിലെ പെട്രോൾ പമ്പിന് പിറകിലെ വീട്ടിൽ ഭൗതികശരീരം ആദരാഞ്ജലികൾ അർപ്പിക്കാൻ വയ്ക്കും. തുടർന്ന് 3 മണിയോടെ പുതിയാപ്പിലെ തറവാട് വീട്ട് വളപ്പിൽ സംസ്കരിക്കും.
ഭാര്യ : കാഞ്ചന, മക്കൾ : കമൽ (ഖത്തർ ), രാഹുൽ (സ്കോട് ലാൻഡ് ), കവിത (കണ്ണൂർ). മരുമക്കൾ : ഡോ. അമിത് (കണ്ണൂർ ), ഹർമിയ (പയ്യോളി), തുഷാര (കോഴിക്കോട്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.