ADVERTISEMENT

മഞ്ചേരി∙ കിഴിശേരി റോഡിൽ ചെകിരിയൻ മൂച്ചിക്കലിൽ ഫർണിച്ചർ ഷെഡിനു തീപിടിച്ചു. കിഴക്കേപുറത്ത് കറുപ്പന്റെ (കുട്ടിമാൻ) ഷെഡിലാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് അഗ്നിബാധ. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കറുപ്പൻ ഷെ‍ഡിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയതായിരുന്നു.

യന്ത്ര സാമഗ്രികൾ, വാതിലുകൾ, ഉരുപ്പടികൾ ഉണ്ടാക്കാൻ ശേഖരിച്ച മരക്കഷണങ്ങൾ, ഷെഡിന്റെ ഓടിട്ട മേൽക്കൂര തുടങ്ങിയവ പൂർണമായി കത്തി നശിച്ചു. ചുമരുകൾക്ക് കേട് പറ്റി. അഗ്നിരക്ഷാ സേന ഓഫിസർ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിൽ സേനയെത്തി തീയണച്ചു. വൈദ്യുതി ലൈനിനിന്നു തീപ്പൊരി ചപ്പുചവറിൽ വീണു തീ പടർന്നതാകാമെന്ന് കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com