ADVERTISEMENT

വളാഞ്ചേരി ∙ ഇളകിയാടുന്ന പ്രതലം; അടിഭാഗത്ത് പുറത്തു കാണുന്ന വാർക്കക്കമ്പികൾ, കാവുംപുറം–ആതവനാട് റോഡിൽ പടിഞ്ഞാക്കരയിലുള്ള പാലത്തിന്റെ സ്ഥിതി അപകടകരം. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാലം വിസിബി രൂപത്തിലാണ് നിർമിച്ചിട്ടുള്ളത്. പാലത്തിനു അരികു പറ്റിയാണ് നിർദിഷ്ട ആറുവരിപ്പാതയുടെ വയ്ഡക്റ്റ് കടന്നു പോകുന്നത്. നിർമാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നതിനാൽ ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവ ഈ പാലത്തിനു മുകളിലൂടെയാണ് കടന്നു പോകുന്നത്. 

പാലം പുതുക്കുന്ന കാര്യത്തിൽ അധികൃതർ ശ്രദ്ധ ചെലുത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. നഗരസഭയിൽ 31–ാം വാർഡിലുള്ളതാണ് പാലം. ആറുവരിപ്പാതയുടെ നിർമിതികൾക്കായി പാലത്തിനോടനുബന്ധിച്ചുള്ള തോട് പല ഭാഗങ്ങളിലും നികത്തിയിട്ടുണ്ട്. തോടു വീതികൂട്ടി പഴയതു പൊലെയാക്കുമെന്ന് നിർമാണ കമ്പനി പറയുന്നുണ്ടെങ്കിലും ഇത് മുഖവിലയ്ക്കെടുക്കാൻ നാട്ടുകാർക്ക് ആവുന്നില്ല. 

തോടിന്റെ പുനരുദ്ധാരണം നടത്തിയില്ലെങ്കിൽ മഴക്കാലമാവുമ്പോഴേക്കും വെള്ളപ്പൊക്ക ഭീഷണിയുമുണ്ടാവും.പാലം പുതുക്കിപ്പണിത് തോടിന്റെ നവീകരണവും പൂർത്തിയാക്കി പ്രദേശവാസികളെ രക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com