ADVERTISEMENT

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് റഗുലർ കോഴ്സിനൊപ്പം ഓൺലൈനായി അധിക കോഴ്സുകളും ചെയ്യാൻ അവസരമുണ്ട്. ഓൺലൈൻ പഠനത്തിന്റെ കാലത്തു ‘സ്വയം’ പോർട്ടലിലെ കോഴ്സുകളുടെ പ്രസക്തി വർധിച്ചുവരികയാണ്. ലോകം ഓൺലൈൻ പഠനത്തിന്റെ വഴിയേ മുന്നേറുമ്പോൾ ഇന്ത്യ എവിടെ നിൽക്കുന്നു? അതിനു യുജിസിയുടെ ഉത്തരമാണു ‘സ്വയം’ (Study Webs of Active Learning for Young Aspiring Minds). മൂക് (MOOC) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾക്കുള്ള ഇന്ത്യൻ പ്ലാറ്റ്ഫോമിൽ മിക്ക ‘സ്വയം’ കോഴ്സുകളും നൽകുന്നതു യുജിസി, എഐസിടിഇ തുടങ്ങിയവയാണ്. ഓരോ ‘സ്വയം’ കോഴ്സിലും വിവിധ മൊഡ്യൂളുകളുണ്ടാകും. എത്ര മൊഡ്യൂളുകളെന്നതു കോഴ്സിന്റെ ക്രെഡിറ്റ് അനുസരിച്ചിരിക്കും. മൂന്നു ക്രെഡിറ്റുള്ള കോഴ്സിൽ മുപ്പതോളം മൊഡ്യൂളുണ്ടാകും. 15 ആഴ്ചയാണു ഭൂരിഭാഗം കോഴ്സുകളുടെയും ദൈർഘ്യം. 

അധ്യാപന വിഡിയോകളും അനുബന്ധ അധ്യയനക്കുറിപ്പുകളും ഗൃഹപാഠങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അഡ്വാൻസ്ഡ് സിപ്ലസ്പ്ലസ് കോഴ്സ് മുതൽ പൗരാണിക ഇന്ത്യൻ മാനേജ്മെന്റ് സംവിധാനത്തെക്കുറിച്ചുള്ള കോഴ്സ് വരെ ലഭ്യമാക്കുന്നുണ്ട്. ബുദ്ധിസ്റ്റ് ടൂറിസം, ബുദ്ധിസ്റ്റ് ഫിലോസഫി തുടങ്ങിയ കോഴ്സുകളും യുജിസി വാഗ്ദാനം ചെയ്യുന്നു. 9–ാം ക്ലാസ് മുതൽ പിജി വരെ പഠിക്കുന്നവർക്കുള്ള കോഴ്സുകൾ ‘സ്വയം’ പ്ലാറ്റ്ഫോമിലുണ്ട്. 9, 10 ക്ലാസ്തലത്തിലുള്ള കോഴ്സുകൾ കൈകാര്യം ചെയ്യുന്നത് എൻസിഇആർടിയും എൻഐഒഎസും (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്) ആണ്.ഡിപ്ലോമതല കോഴ്സുകൾ ഇഗ്‌നോയും സാങ്കേതികേതര ബിരുദതല കോഴ്സുകൾ സിഇസിയും (കൺസോർഷ്യം ഫോർ എജ്യുക്കേഷനൽ കമ്യൂണിക്കേഷൻ) സാങ്കേതികേതര പിജിതല കോഴ്സുകൾ യുജിസിയും കൈകാര്യം ചെയ്യുന്നു. സാങ്കേതിക വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ചുമതല എൻപിടിഇഎല്ലിനാണ് (നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ്). കോഴ്സുകൾ സൗജന്യമാണെങ്കിലും പരീക്ഷകൾ പാസായാൽ യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഫീസുണ്ട്. https://swayam.gov.in/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com