പാലക്കാട് ജില്ലയിൽ ഇന്ന് (29-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
കാലാവസ്ഥ
വടക്കൻ കേരളത്തിൽ മിക്ക പ്രദേശങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴ ലഭിക്കുമെങ്കിലും ചൂട് കുറയില്ല. പാലക്കാട് ഉഷ്ണതരംഗ സ്ഥിതി തുടരും. കൊല്ലം, തൃശൂർ ജില്ലകളിലെ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
പൂർവവിദ്യാർഥി സംഗമം മേയ് 4ന്
ചെർപ്പുളശ്ശേരി ∙ അടയ്ക്കാപുത്തൂർ ശബരി പിടിബി സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ 1984–85 വർഷത്തെ എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർഥി സംഗമം മേയ് 4ന് രാവിലെ 9ന് സ്കൂളിൽ നടക്കും. ഫോൺ: 9526377795.
ഓംബുഡ്സ്മാൻ സിറ്റിങ് മേയ് 3ന്
ചെർപ്പുളശ്ശേരി ∙ ചളവറ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഓംബുഡ്സ്മാൻ സിറ്റിങ് മേയ് 3ന് നടക്കും.