ADVERTISEMENT

പാലക്കാട് ∙ പാതയ്ക്കു കുറുകെയുള്ള കലുങ്കുനിർമാണം ആരംഭിച്ചതിനാൽ ഐഎംഎ ജംക്‌ഷൻ– സിവിൽ സ്റ്റേഷൻ റോഡിൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ഐഎംഎ ജംക്‌ഷനിൽ നിന്നു നേരിട്ട് എസ്ബിഐ ജംക്‌ഷൻ വഴി പോകണം. ജൂൺ പകുതി വരെ റോഡ് അടച്ചിടും. ഐഎംഎ ജംക്‌ഷൻ വഴി എത്തുന്ന ബസുകൾ ഇക്കാലയളിൽ സിവിൽ സ്റ്റേഷൻ വഴി പോകില്ല. യാത്രക്കാർ കോട്ട ഗേറ്റിനു മുൻവശത്ത് ഇറങ്ങി വേണം സിവിൽ സ്റ്റേഷനിലെത്താൻ. സിവിൽ സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾ എസ്ബിഐ – പാലാട്ട് ജംക്‌ഷൻ വഴി പോകണം. 

നേരത്തെ ഐഎംഎ ജംക്‌ഷൻ – സിവിൽ സ്റ്റേഷൻ റോഡിൽ വൺവേ ഗതാഗതം അനുവദിക്കാൻ ധാരണയായിരുന്നെങ്കിലും ഈ രീതിയിലായാൽ നിയന്ത്രണം 2 മാസത്തോളം നീട്ടേണ്ടിവരും. ഇതൊഴിവാക്കാനാണ് ഒറ്റയടിക്കു കലുങ്കു പൊളിച്ചുപണിയുന്നത്. ഈ ഭാഗത്തെ വെള്ളക്കെട്ടിനും ഇതോടെ പരിഹാരമാകും. സ്കൂൾ തുറക്കുന്നതുവരെ സിവിൽ സ്റ്റേഷൻ റോഡിൽ വലിയ ഗതാഗതക്കുരുക്കുണ്ടാകില്ലെന്നാണു വിലയിരുത്തൽ. സ്കൂൾ തുറന്നു തിരക്കേറുന്നതിനു മുൻപു കലുങ്കു നിർമാണം പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കാൻ ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com