ADVERTISEMENT

മെഗാ ജോബ് ഫെയർ ഇന്ന്
മണ്ണാർക്കാട് ∙ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് പ്ലേസ്മെന്റ് സെൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ഇന്നു കോളജിൽ നടക്കും. 30 കമ്പനികളിലേക്കുള്ള അഞ്ഞൂറിലേറെ ഒഴിവുകളിലേക്കാണു ജോബ് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. 5 വർഷത്തിനിടെ കോളജിൽ നിന്നു പഠനം പൂർത്തിയാക്കിയവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു പരിപാടി.

പഠിപ്പുര പഠനോത്സവ ക്യാംപ് ഇന്നു മുതൽ; ഇന്നു വൈകിട്ട് 4ന് ഒറ്റപ്പാലം സബ് കലക്ടർ ഉദ്ഘാടനം ചെയ്യും
പാലക്കാട്‌ ∙ മലയാള മനോരമയും അഹല്യ ഹെറിറ്റേജ് വില്ലേജും സഹകരിച്ചു നടത്തുന്ന പഠിപ്പുര പഠനോത്സവ ക്യാംപ് ഇന്നു മുതൽ 11 വരെ അഹല്യ ഹെറിറ്റേജ് വില്ലേജിൽ നടക്കും. ഇന്നു വൈകിട്ടു 4ന് ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേംരാജ് ഉദ്ഘാടനം ചെയ്യും. മലയാള മനോരമ സർക്കുലേഷൻ ജനറൽ മാനേജർ സിറിയക് പാറ്റാനി, അഹല്യ വില്ലേജ് ഡയറക്ടർ ഡോ. ആർ.വി.കെ വർമ എന്നിവർ പങ്കെടുക്കും. വ്യക്തിത്വ വികസനം, നേതൃപാടവം, ആശയവിനിമയം, മോട്ടിവേഷൻ, അഭിനയം, ലഹരിവിരുദ്ധ ബോധവൽക്കരണം, കുട്ടികളുടെ നിയമാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും.

ആധാരമെഴുത്ത് ഓഫിസുകൾക്ക് ഇന്നും നാളെയും അവധി
കുഴൽമന്ദം∙ ആധാരം എഴുത്തുകാരുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്നതിനാൽ ഇന്നും നാളെയും കുഴൽമന്ദത്തെ ആധാരമെഴുത്ത് ഓഫിസുകൾക്ക് അവധിയായിരിക്കുമെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ കുഴൽമന്ദം യൂണിറ്റ് സെക്രട്ടറി കെ.സുരേഷ് ബാബു അറിയിച്ചു.

അഗളി∙ ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്നതിനാൽ ഇന്നും നാളെയും അഗളിയിലെ ആധാരം എഴുത്ത് ഓഫിസുകൾക്ക് അവധി ആയിരിക്കുമെന്ന് അഗളി യൂണിറ്റ് പ്രസിഡന്റ് ഗോപീകൃഷ്ണൻ,സെക്രട്ടറി കെ.ആർ.രവീന്ദ്രദാസ് എന്നിവർ അറിയിച്ചു

പികെ വില്ലേജിൽ രഥോത്സവം ഇന്ന്
കൊല്ലങ്കോട് ∙ പെരുമാൾ കോവിൽ ഗ്രാമം ഭൂമി സമേത ലക്ഷ്മിനാരായണപ്പെരുമാൾ ക്ഷേത്രത്തിലെ രഥോത്സവം ഇന്ന് ആഘോഷിക്കും. പുലർച്ചെ അഞ്ചരയ്ക്കു ഗണപതി ഹോമം, 9നു കളഭാഭിഷേകം, 12നു രഥാരോഹണം, 12.30ന് അന്നദാനം എന്നിവ നടക്കും. വൈകിട്ടു നാലിനു രഥ ഊർവലം ആറരയ്ക്കു നിറമാല, അലങ്കാര ദീപാരാധന, രാത്രി 10നു പല്ലക്ക് കച്ചേരി എന്നിവയും 10നു രാവിലെ എട്ടിനു മഞ്ഞനീർ ആറാട്ട്, 10.30നു ധ്വജാവരോഹണം, 11.30നു കലശാഭിഷേകം, 12നു കളഭാഭിഷേകം, വൈകിട്ട് 7നു ആഞ്ജനേയപൂജ, പാനക പൂജ എന്നിവ നടക്കും.

നേത്രപരിശോധനാ ക്യാംപ് 12ന്
ചെർപ്പുളശ്ശേരി ∙ സത്യസായി സേവാസമിതിയും അഹല്യ കണ്ണാശുപത്രിയും ചേർന്ന് 12ന് രാവിലെ 9.30ന് ചെർപ്പുളശ്ശേരി ഗവ.ഹൈസ്കൂളിൽ നേത്രപരിശോധനാ ക്യാംപ് സംഘടിപ്പിക്കും. ഫോൺ: 9947548909.

ചെറുകുന്നത്ത് ക്ഷേത്ര നവീകരണം ഉദ്ഘാടനം നാളെ 
കോങ്ങാട് ∙ കുണ്ടുവംപാടം ചെറുകുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര നവീകരണ പ്രവൃത്തി  നാളെ രാവിലെ 9ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്യും.

വൈദ്യുതി മുടക്കം
കടമ്പഴിപ്പുറം ∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് 2 വരെ വേട്ടേക്കര പള്ളി, വേട്ടേക്കര തപാൽ ഓഫിസ്,  രണ്ടാം മൈൽ എന്നീ ട്രാൻസ്ഫോമര്‍ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com