ADVERTISEMENT

മുതലമട ∙ പരീക്ഷയും പരീക്ഷണങ്ങളും മറികടന്ന് എസ്എസ്എൽസിയിൽ മുതലമട പുളിയന്തോണിയിൽ എസ്.ശ്രേയക്കു വിജയത്തിന്റെ മധുരം. ആദ്യ പരീക്ഷ എഴുതാൻ എസ്.ശ്രേയ എത്തുന്നത് അച്ഛൻ ശിവൻകുട്ടിയുടെ സംസ്കാരം കഴിയുന്നതിനു മുൻപാണ്. വടവന്നൂർ വേലായുധൻ മെമ്മോറിയിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ശ്രേയയുടെ അച്ഛൻ മരിക്കുന്നത് ആദ്യ പരീക്ഷയുടെ തലേന്നായിരുന്നു.

ആദ്യ പരീക്ഷാ ദിവസം രാവിലെ പത്തിനായിരുന്നു സംസ്കാരം നിശ്ചയിച്ചിരുന്നത്. അതുകൊണ്ടു പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും അടുത്ത ബന്ധുക്കൾ ശ്രേയ പരീക്ഷ എഴുതണം എന്ന നിലപാട് സ്വീകരിച്ചു. വീട്ടിൽ അച്ഛന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിലാണു മറ്റു പരീക്ഷകൾ എഴുതിയത്. അതുകൊണ്ടു തന്നെ നല്ല രീതിയിൽ പഠിക്കാൻ കഴിഞ്ഞിരുന്നില്ല. പരീക്ഷണങ്ങൾക്കിടയിലും വിജയം നേടിയതിന്റെ ആശ്വാസത്തിലാണു ശ്രേയയും വീട്ടുകാരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com