ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 39,661 വിദ്യാർഥികൾ 39,539 പേർ ഉപരിപഠനത്തിനു യോഗ്യതനേടി. 99.69% ജയം. കഴിഞ്ഞ വർഷം 99.72% ആയിരുന്നു ജയം. 4,265 കുട്ടികൾക്കു മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. 122 വിദ്യാർഥികൾ സേ പരീക്ഷയ്ക്കു തയാറെടുക്കും. 156 സ്കൂളുകൾ 100% ജയം നേടി. 48 സർക്കാർ സ്കൂളുകളും 65 എയ്ഡഡ് സ്കൂളുകളും 43 അൺ എയ്ഡഡ് സ്കൂളുകളുമാണു 100% നേടിയത്. മുൻ വർഷങ്ങളിലെപ്പോലെ ഗണിതത്തിലാണ് ഇത്തവണയും പിന്നിൽ. സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണു ജില്ല.

ഒറ്റനോട്ടത്തിൽ
∙ വിജയശതമാനം: 99.69%
∙ ആകെ പരീക്ഷ എഴുതിയവർ: 39,661 (പെൺകുട്ടികൾ: 19,641, ആൺകുട്ടികൾ: 20,020) 
∙ ഉപരിപഠനത്തിനു യോഗ്യത നേടിയവർ: 39,539 (പെൺകുട്ടികൾ: 19,605, ആൺകുട്ടികൾ: 19,934) 
∙ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ: 4,265 (പെൺകുട്ടികൾ: 3,030, ആൺകുട്ടികൾ: 1,229) 

വിദ്യാഭ്യാസ ജില്ല തിരിച്ച്
ഒറ്റപ്പാലം
∙ വിജയശതമാനം: 99.07%, കഴിഞ്ഞ വർഷം: 99.70% 
∙ ആകെ പരീക്ഷ എഴുതിയവർ: 12,484 
∙ ഉപരിപഠനത്തിനു യോഗ്യത നേടിയവർ: 12,446 
∙ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ: 1,287 (പെൺകുട്ടികൾ: 945, ആൺകുട്ടികൾ: 347).

പാലക്കാട്
∙ വിജയശതമാനം: 99.66%, കഴിഞ്ഞവർഷം: 99.75% 
∙ ആകെ പരീക്ഷ എഴുതിയവർ: 18,126 
∙ ഉപരിപഠനത്തിനു യോഗ്യത നേടിയവർ: 18,065 
∙ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടയവർ: 1,705 (പെൺകുട്ടികൾ: 1,245, ആൺകുട്ടികൾ: 460). 

മണ്ണാർക്കാട്
∙ വിജയശതമാനം: 99.75%, കഴിഞ്ഞവർഷം: 99.69% 
∙ ആകെ പരീക്ഷ എഴുതിയവർ: 9,051 
∙ ഉപരിപഠനത്തിനു യോഗ്യത നേടിയവർ: 9,028 
∙ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ: 1,273 (പെൺകുട്ടികൾ: 846, ആൺകുട്ടികൾ: 427). 

മുൻ വർഷങ്ങളിലെ വിജയം ഇങ്ങനെ:
∙ 2014 – 91.28% 
∙ 2015 - 96.41% 
∙ 2016 - 93.99% 
∙ 2017 - 93.63% 
∙ 2018 - 95.64% 
∙ 2019 - 96.51% 
∙ 2020 - 98.74%
∙ 2021 - 99.35% 
∙ 2022 - 98.98%
∙ 2023 - 99.72%.

മലയാളത്തിൽ മുന്നിൽ; ഗണിതത്തിൽ പിന്നിൽ
∙ജില്ലയിൽ പരീക്ഷ എഴുതിയ 39,539 വിദ്യാർഥികളിൽ 24,434 പേർക്കു മലയാളം ഒന്നാം പേപ്പറിൽ എ പ്ലസ്. ബാക്കിയുള്ളവർക്ക് എ ഗ്രേഡ്. രണ്ടാം പേപ്പറിൽ 23,790 പേർ എ പ്ലസ് നേടി. ഐടിയിൽ 23,523 പേർക്ക് എ പ്ലസ്. അതേസമയം കണക്കിൽ 8,264 പേർക്കു മാത്രമാണ് എ പ്ലസ്. ഉപരിപഠനത്തിനു യോഗ്യത നേടാതെ പോയ 122 പേരിൽ 89 പേരും ഗണിതത്തിലാണു പിന്നിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com