ADVERTISEMENT

കോട്ടായി ∙ എസ്എസ്എൽസി ഫലം വന്നപ്പോൾ ത്രിബിൾ സന്തോഷമാണ് ചൂലനൂർ പന്നികുളമ്പ് വീട്ടിൽ നിറഞ്ഞത്. ഒന്നിച്ചുപിറന്ന മൂന്നു സഹോദരങ്ങളും സമ്പൂർണ എ പ്ലസ് നേടിയതോടെ സന്തോഷം മൂന്നിരട്ടിയായി. സുരേഷ്– രമ ദമ്പതികളുടെ മക്കളായ അംഗിത, ആദിഷ്, ആർദ്ര എന്നിവരാണു സമ്പൂർണ എ പ്ലസ് വിജയം നേടിയത്. കോട്ടായി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ മൂവരും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളാണ്. പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുന്നു. അംഗിതയ്ക്ക് കണക്കിലും ആദിഷിനും ആർദ്രയ്ക്കും ശാസ്ത്രവിഷയങ്ങളിലാണു താൽപര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com