ADVERTISEMENT

പാലക്കാട് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ചിത്രം വീടിനു മുകളിൽ 800 ചതുരശ്ര അടിയിൽ വരച്ച് പാലക്കാട് കടമ്പഴിപ്പുറം അഴിയന്നൂർ കുട്ടിയംപാടം സ്വദേശി കെ.സുജിത്ത്. 15 ലീറ്റർ പെയിന്റ് ഉപയോഗിച്ചു 10 നിറങ്ങൾ ചാലിച്ചാണു റൂഫ് ടോപ്പിൽ ചിത്രം വരച്ചത്.

മൂന്നു ദിവസമെടുത്തു. സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയതിന്റെ സന്തോഷത്തിലാണു ചിത്രം വരച്ചതെന്നു സുജിത്ത് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ മുൻ പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന്റെ ചിത്രവും ഇത്തരത്തിൽ വീടിന്റെ മട്ടുപ്പാവിൽ വരച്ചു സുജിത്ത് ശ്രദ്ധ നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com