ADVERTISEMENT

അടൂർ ∙ ആലുംമൂട്–ചാല റോഡിന്റെ ടാറിങ് വൈകുന്നതിനാൽ ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതി, കൂടാതെ പൊടിശല്യവും രൂക്ഷം. നിർമാണത്തിനായി റോഡ് ഇളക്കിയിട്ടിട്ട് ഒന്നര വർഷമായിട്ടും ഇതുവരെ ടാറിങ് നടത്താത്തതിനാൽ പ്രതിഷേധിച്ച് റോഡു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ പള്ളിക്കൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പള്ളിക്കൽ പഞ്ചായത്തിൽപ്പെട്ട 1.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണ ചുമതല റീബിൽഡ് കേരളയ്ക്കാണ് നൽകിയിരിക്കുന്നത്.

എന്നാൽ റോഡ് വെട്ടിപൊളിച്ചിട്ടതല്ലാതെ പണി തുടങ്ങാത്തതിനാൽ പൊടിശല്യത്താൽ വലയുകയാണ് ജനങ്ങൾ. റോഡിനു സമീപത്തുള്ള വീട്ടുകാരും വ്യാപാരികളുമാണ് ദുരിതമനുഭവിക്കുന്നത്.കരാറുകാരൻ റോഡിൽ എല്ലാദിവസവും വെള്ളം തളിക്കാത്തതിനെതിരെ നേരത്തെ നാട്ടുകാർ സമരം നടത്തിയിരുന്നതാണ്. അതിനു ശേഷം കുറച്ചു ദിവസം വെള്ളം തളിച്ചെങ്കിലും ഇപ്പോൾ അതുമില്ലാത്ത സ്ഥിതിയാണ്. റോഡിൽ കൂടി സഞ്ചരിക്കാൻ പോലും പറ്റുന്നില്ല. ഇരുചക്ര വാഹനങ്ങൾ റോഡിൽ മറിയുകയും ചെയ്യുന്നു.

ജനങ്ങൾ ഈ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായിട്ടും ടാറിങ് നടത്താത്തിൽ പ്രതിഷേധിച്ചാണ് റോഡ് സംരക്ഷണ സമിതി രൂപീകരിച്ച് പള്ളിക്കൽ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ധർണ നടത്തിയത്. എസ്എൻഡിപി ശാഖാ 2006–ാം നമ്പർ സെക്രട്ടറി എൻ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ അധ്യക്ഷ വഹിച്ചു. ആർ. മധു, ഡി. പ്രഭ, രാധാകൃഷ്ണപിള്ള, ലളിതാമണി, മോഹനൻ പ്ലാവിള, ബാബു, ഷാജി, മുരളി ചാല എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com