ADVERTISEMENT

പത്തനംതിട്ട∙ റിങ് റോഡിൽ നിരന്തരം അപകടം ഉണ്ടാകുന്ന അഴൂർ ജംക്‌ഷനിൽ വഴികാട്ടിയായി ട്രാഫിക് ഐലൻഡ് സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളുടെ ദിശ രേഖപ്പെടുത്തിയ ബോർഡ് അടങ്ങിയതാണ് ട്രാഫിക് ഐലൻഡ്. പരസ്യങ്ങൾ സ്വീകരിച്ചാണ് ഇതു സ്ഥാപിച്ചത്. റിങ് റോഡും താഴൂർക്കടവ് റോഡും സംഗമിക്കുന്ന അഴൂർ ജംക്‌ഷനിൽ നേരത്തെ ഉണ്ടായിരുന്ന ട്രാഫിക് ഐലൻഡ് വാഹനം ഇടിച്ചു തകർന്നു.

ഇരുമ്പ് തൂണുകൾ മുറിച്ച് പൊലീസ് ഇതു നീക്കി. റോഡിന്റെ മധ്യത്തിൽ ഉണ്ടായിരുന്ന തൂണിന്റെ അവശിഷ്ടത്തിൽ കയറി വാഹനത്തിന്റെ ടയറുകൾ കീറി നാശമായിരുന്നു. ട്രാഫിക് ഐലൻഡ് ഇല്ലാതായതോടെ നിയന്ത്രണം തെറ്റി വാഹനാപകടങ്ങൾ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com