ADVERTISEMENT

പത്തനംതിട്ട ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 74.94 ശതമാനം വിജയം. പരീക്ഷയെഴുതിയ 10,890 പേരിൽ  8,161 പേർ ഉന്നത പഠനത്തിന് അർഹത നേടി. 932 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയ 224 കുട്ടികളിൽ 207 പേർ ഉന്നത പഠനത്തിന് അർഹരായി. 92 ശതമാനമാണ് വിജയം. 22 പേർക്ക് എല്ലാ വിഷയത്തിനും  എ പ്ലസ് ലഭിച്ചു. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 38 പേരാണ് പരീക്ഷ എഴുതിയത്. 30 പേർ വിജയിച്ചു. 78 ശതമാനമാണ് വിജയം. 

ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 3 പേർ 1200ൽ 1200 മാർക്കും നേടി. ആർ.നന്ദാദേവി (ഗവ.എച്ച്എസ്എസ്, കലഞ്ഞൂർ), സനൂഷ സുനോജ് (ഗവ.ബോയ്സ് എച്ച്എസ്എസ്, പത്തനംതിട്ട), എസ്.ഐശ്വര്യ (കാതോലിക്കേറ്റ് എച്ച്എസ്എസ് പത്തനംതിട്ട) എന്നിവരാണു മുഴുവൻ മാർക്കും നേടിയവർ. ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 2 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. മണക്കാല സിഎസ്ഐ പSാർഷ്യലി ഹിയറിങ് എച്ച്എസ്എസ്, വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവയാണു നേട്ടം സ്വന്തമാക്കിയത്. 

വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ പരീക്ഷയെഴുതിയ 1628 പേരിൽ 1059 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 65.05. സിഎസ്ഐ വിഎച്ച്എസ്എസ് ഫോർ ഡെഫ്, തിരുവല്ല 100 ശതമാനം വിജയം നേടി. ഗവ. വിഎച്ച്എസ്എസ് കലഞ്ഞൂരാണ് രണ്ടാം സ്ഥാനത്ത് (98.31).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com