ADVERTISEMENT

ഇടമുറി ∙ പ്രഖ്യാപനങ്ങൾക്കു പഞ്ഞമില്ല. ചേത്തയ്ക്കൽ–പുള്ളിക്കല്ല്–മടന്തമൺ റോഡ് ഇന്നും ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ തന്നെ. റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കുമെന്ന ഉറപ്പ് പാലിക്കപ്പെടുന്നില്ല. മന്ദമരുതി–വെച്ചൂച്ചിറ റോഡിലെ കണ്ണങ്കര നിന്നാരംഭിച്ച് ബംഗ്ലാവുപടി, ഇടമുറി പാലം, ഇടമുറി സ്കൂൾ, അമ്പലം ജംക്‌ഷൻ, ആന്റണിമുക്ക്, പുള്ളിക്കല്ല്, ആറാട്ടുമൺ വഴി അത്തിക്കയം–വെച്ചൂച്ചിറ റോഡിലെ മടന്തമൺ സന്ധിക്കുന്ന റോഡാണിത്. നൂറ്റാണ്ടിലധികം പഴക്കമുള്ള റോഡാണ്. കണ്ണങ്കര–ബംഗ്ലാവുപടി വരെ ചേത്തയ്ക്കൽ–കൂത്താട്ടുകുളം റോഡിൽ ഉൾപ്പെടുത്തി ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തി.

ബംഗ്ലാവുപടി–ഇടമുറി പാലം വരെ റീ ബിൽഡ് കേരള പദ്ധതിയിലും നവീകരിച്ചു. ഇടമുറി പാലം സ്കൂളിനു സമീപം വരെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ചെലവഴിച്ചു പുനരുദ്ധരിച്ചെങ്കിലും ഇടമുറി കോളജ് മുതൽ അമ്പലംപടി വരെ ടാറിങ് പൂർണമായി തകർന്നിരിക്കുന്നു. നിറയെ കുഴികളാണ്. ഇരുചക്ര വാഹനങ്ങളിൽ‌ യാത്ര ദുഷ്കരം. ശേഷിക്കുന്ന ഭാഗത്ത് റോഡിന് 8 മീറ്റർ‌ വീതിയുണ്ടെങ്കിലും കാടും പടലും വളർന്നു കിടക്കുന്നതിനാൽ‌ വശം ചേർക്കാനാകില്ല. 

10 വർഷം മുൻപ് റാന്നി നിയോജകമണ്ഡലത്തിലെ ഏതാനും റോഡുകൾ പിഡബ്ല്യുഡി ഏറ്റെടുത്തിരുന്നു. അതിൽ പുള്ളിക്കല്ല് റോഡും ഉൾപ്പെട്ടിരുന്നു. അന്തിമ പട്ടിക പുറത്തെത്തിയപ്പോൾ ഇത് അവഗണിക്കപ്പെട്ടു. ചേത്തയ്ക്കൽ–കൂത്താട്ടുകുളം, മുക്കട–ഇടമൺ–അത്തിക്കയം, അത്തിക്കയം–വെച്ചൂച്ചിറ എന്നീ പിഡബ്ല്യുഡി പാതകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. പിഡബ്ല്യുഡി ഏറ്റെടുത്താൽ മാത്രമേ റോഡിൽ പൂർണ നവീകരണം സാധ്യമാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com