ADVERTISEMENT

തിരുവല്ല ∙ അഞ്ചര കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളും, ഇതു കടത്താൻ സഹായിച്ച യുവാവും പൊലീസിന്റെ പിടിയിലായി. തിരുമൂലപുരം ആടുമ്പടം കോളനിയിൽ കൊങ്ങാപ്പള്ളിയിൽ ദീപു (26), മഞ്ഞാടി ഉര്യാത്ര വീട്ടിൽ കിരൺ വില്യം തോമസ് (21), തിരുമൂലപുരം ആടുമ്പടം മറ്റക്കാട്ട് പറമ്പിൽ സെബിൻ സജി (23) എന്നിവരാണ് പിടിയിലായത്. തൃശൂരിൽനിന്നു ട്രെയിൻ മാർഗം ദീപുവും കിരണും എത്തിച്ച കഞ്ചാവുമായി തിരുമൂലപുരം ആടുമ്പടം കോളനിക്ക് സമീപത്തുനിന്നാണ് ഇവർ പൊലീസിന്റെ പിടിയിലായത്.

ദീപുവിന്റെ ബാഗിൽനിന്നു 3 കിലോഗ്രാമും കിരണിൽനിന്നു രണ്ടര കിലോഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു.ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷനിൽ നിന്നു കാറിൽ കഞ്ചാവ് തിരുമൂലപുരത്ത് എത്തിക്കാൻ സഹായിച്ച സെബിൻ സജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കഞ്ചാവ് കൊണ്ടുവന്ന് തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ച് നൽകിയിരുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 

റെയിൽവേ സ്റ്റേഷനിൽ നിന്നു പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്ന് എസ്എച്ച്ഒ ബി.കെ.സുനിൽ കൃഷ്ണൻ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന്റെ നിർദേശപ്രകാരം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com