ADVERTISEMENT

ആറ്റിങ്ങൽ∙ മാമത്ത് വീടിനോട് ചേർന്ന് നിർമിച്ചിരുന്ന അടുക്കള കത്തി നശിച്ചു.  മാമം വിജി ഭവനിൽ വിജയന്റെ വീട്ടിലെ അടുക്കളയാണ് ഞായറാഴ്ച രാത്രി കത്തി നശിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. വീടിനോട് ചേർന്ന് ചായക്കട നടത്തുന്നുണ്ട്.  അടുക്കളയുടെ മേൽക്കൂര  അടുക്കള  ഉപകരണങ്ങൾ,   രണ്ട് ലോഡ് വിറക് എന്നിവ കത്തി നശിച്ചു . മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായാണ് പ്രഥമിക നിഗമനം. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീ കെടുത്തി  .

ബേക്കറി കത്തി നശിച്ചു
കിളിമാനൂർ∙ കിളിമാനൂർ ടൗണിലെ ടോപ്പ് ബേക്കറി ഞായർ രാത്രി 10.30ന്  കത്തി നശിച്ചു. രണ്ട് നിലകളിലെ കട മുറികളിൽ പ്രവർത്തിച്ചിരുന്ന ബേക്കറിയിലെ ഫർണിച്ചർ, ഫ്രിജ്, തുടങ്ങിയവ കത്തിപ്പോയി. ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കട ഉടമ വടകര സ്വദേശി ഇസ്മായിൽ കിളിമാനൂർ പൊലീസിൽ പരാതി നൽകി. വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിൽ നിന്നെത്തിയ രണ്ട് യൂണിറ്റുകൾ തീ സമീപത്തെ കടകളിലേക്ക് പടരാതെ തീ കെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com