ADVERTISEMENT

തിരുവനന്തപുരം ∙ വാഹന ഗതാഗതം സുഗമമായതിന് പിന്നാലെ വെള്ളയമ്പലം ആൽത്തറ മുതൽ തൈക്കാട് വരെയുള്ള റോഡ് ഇന്നലെ രാത്രി മുതൽ വീണ്ടും അടച്ചു. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. നിർമാണ പ്രവർത്തനത്തിനായാണ് അടച്ചിടൽ. 13 ന് രാവിലെ 6 വരെ അടച്ചിടൽ തുടരും. വഴുതക്കാട് സാനഡു റോഡിലും സാനഡു ജംക്‌ഷനിലും  ഗതാഗതം പൂർണമായി അനുവദിക്കില്ല. ബേക്കറി, വഴുതക്കാട്, ഡാണാമുക്ക്, ഗെസ്റ്റ്ഹൗസ് , ഡിപിഐ ഭാഗങ്ങളിൽ നിന്നും സാനഡു ഭാഗത്തേക്ക് ഗതാഗതം അനുവദിക്കില്ല. വെള്ളയമ്പലം ഭാഗത്ത് നിന്ന് എസ്എംസി, വഴുതക്കാട് , കെൽട്രോൺ, മാനവീയം, ആൽത്തറ ഭാഗങ്ങളിലേക്ക് ഗതാഗതം അനുവദിക്കില്ല. എസ്എംസി ഭാഗത്ത് നിന്നും ആൽത്തറ വെള്ളയമ്പലം ഭാഗത്തേക്ക് മാത്രമാകും ഗതാഗതം. 

മേട്ടുക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആൽത്തറ തൈക്കാട് റോഡ് ഒഴിവാക്കി വെള്ളയമ്പലം പാളയം പനവിള, മോഡൽ സ്കൂൾ വഴി പോകണം. തിരുമല പൂജപ്പുര ഭാഗത്ത് നിന്ന് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരുമല പള്ളിമുക്കിൽ നിന്ന് തിരിഞ്ഞ് പാങ്ങോട് ഇടപ്പഴിഞ്ഞി, എസ്എംസി ആൽത്തറ കെൽട്രോൺ, മ്യൂസിയം പാളയം വഴി പോകണം. പൂജപ്പുര ഇടപ്പഴിഞ്ഞി  ഭാഗത്ത് നിന്ന് തമ്പാനൂർ , പാളയം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ജഗതി ഡിപിഐ ഡാണാമുക്ക്, ഗസ്റ്റ് ഹൗസ്, സംഗീത കോളജ് , മോഡൽ സ്കൂൾ വഴി പോകണം. ജഗതി ഭാഗത്ത് നിന്ന് ശാസ്തമംഗലം, വെള്ളയമ്പലം പട്ടം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടപ്പഴിഞ്ഞി കൊച്ചാർ റോഡ്, ശാസ്തമംഗലം , വെള്ളയമ്പലം വഴി പോകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com