ADVERTISEMENT

തിരുവനന്തപുരം∙ ഡ്രൈവിങ് സ്കൂൾ മേഖലയെ പ്രതികൂലമായി ബാധിച്ച വിവാദ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ 13ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സംസ്ഥാനത്തെ മുഴുവൻ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും പങ്കെടുക്കുമെന്നു ജനറൽ സെക്രട്ടറി എം.എസ്.പ്രസാദ് അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ നടപടികളോടു സഹകരിക്കാതെ സംയുക്ത സമര സമിതി ഏഴു ദിവസമായി സമരം തുടരുകയാണ്.  കേരളത്തിലെ 86 കേന്ദ്രങ്ങളിൽ സർക്കാർ സ്വന്തമായി ടെസ്റ്റിങ് ഗ്രൗണ്ട് സ്ഥാപിക്കുക, 15 വർഷം പിന്നിട്ട ഫിറ്റ്നസ് ഉള്ള വാഹനങ്ങൾ പരിശീലനത്തിന് അനുവദിക്കുക, ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം കൂട്ടുക, ഡ്യുവൽ ക്ലച്ച് ആൻഡ് ബ്രേക്ക് ഒഴിവാക്കാനുള്ള ഉത്തരവ് പിൻവലിക്കുക.

കൈ കൊണ്ട് ഗീയർ മാറ്റാവുന്ന വാഹനങ്ങൾ ടെസ്റ്റിന് അനുവദിക്കുക, ഇലക്ട്രിക്–ഓട്ടമാറ്റിക് വാഹനങ്ങളിൽ ടെസ്റ്റുകൾ നടത്തുക, ഡ്രൈവിങ് സ്കൂൾ മേഖലയെ സംരക്ഷിക്കാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 20 വർഷം പിന്നിട്ട കെഎസ്ആർടിസി വാഹനങ്ങൾ സർവീസ് നടത്തുന്ന കേരളത്തിലാണ് ഫിറ്റ്നസിന്റെയും മറ്റും കാര്യം ഉന്നയിച്ച് മന്ത്രി ഗണേഷ് കുമാർ ഈ തൊഴിൽമേഖലയെ ബുദ്ധിമുട്ടിക്കുന്നതെന്ന് സംഘടനയുടെ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. മന്ത്രിക്കു ധാർഷ്ട്യം നിറഞ്ഞ നിലപാടാണ്. 10 ലക്ഷത്തോളം പേരാണു ഫീസ് അടച്ചു ടെസ്റ്റിനായി കാത്തു നിൽക്കുന്നത്. ഭരണാനുകൂല സംഘടനയിൽ പെട്ടവരെ മാത്രമാണ് സർക്കാർ ചർച്ചകൾക്കു ക്ഷണിക്കുന്നതെന്നും 23 ലെ യോഗത്തിലേക്ക് സംഘടനയ്ക്കു ക്ഷണം കിട്ടിയിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com