ADVERTISEMENT

വിഴിഞ്ഞം∙തുറമുഖ വാർഫിൽ വിദേശ ടഗ് അടുത്തു. അദാനി തുറമുഖ കമ്പനിയുടെ ശാന്തിസാഗർ 10 എന്ന ഡ്രജറിനെ കൊണ്ടു പോകുന്നതിനായി ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നുള്ള ടഗ് മഹാവേവയാണ് കേരള മാരിടൈം ബോർഡിനു കീഴിലെ വിഴിഞ്ഞം പഴയ വാർഫിൽ ഇന്നലെ ഉച്ചയോടെ എത്തിയത്. ഡ്രജറിനെ ടഗുമായി ബന്ധിപ്പിക്കുന്ന ജോലി പൂർത്തിയാകുന്ന മുറയ്ക്ക് ഇന്ന് ശ്രീലങ്കയിലേക്ക് യാത്രയാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ശ്രീലങ്കൻ തുറമുഖത്തെ അദാനി കമ്പനിയുടെ പദ്ധതികളോടനുബന്ധിച്ചാണ് ഡ്രജറിനെ അവിടേക്ക് കൊണ്ടു പോകുന്നത്. ഡ്രജർ കൂടാതെ ജലാശ്വ എന്ന മറ്റൊരു ടഗിനെയും കൊണ്ടു പോകുന്നുന്നതിനായി മഹാവേവ രണ്ടാമതും എത്തും. വിദേശ ടഗ് തുറമുഖ വാർഫിനുള്ളിൽ എത്തുന്നത് ഇതാദ്യമായാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പോർട്ട് ഓഫിസൽ ക്യാപ്റ്റൻ അശ്വനിപ്രതാപ്, വിഴി‌ഞ്ഞം തുറമുഖ പർസർ എസ്.വിനുലാൽ, അസി. പോർട്ട് കൺസർവേറ്റർ അജീഷ് മണി എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com