ADVERTISEMENT

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ തലസ്ഥാനത്തിന്റെ വിജയശതമാനത്തിൽ ഇടിവ്. ഇത്തവണ 31990 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 23669 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയ ശതമാനം 73.99. കഴിഞ്ഞ വർഷം ഇത് 78.31% ആയിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെയും പരീക്ഷയിൽ മുഴുവൻ മാർക്കും (1200 ൽ 1200) നേടിയവരുടെയും എണ്ണം കൂടി. 3458 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.  19 വിദ്യാർഥികൾ 1200 മാർക്ക് നേടി മികവു തെളിയിച്ചു. കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം 2898, മുഴുവൻ മാർക്ക് നേടിയവരുടെ എണ്ണം 10 വീതമായിരുന്നു. പരീക്ഷയ്ക്കിരുത്തിയ മുഴുവൻ വിദ്യാർഥികളെയും ഉപരിപഠനത്തിന് അർഹരാക്കിയ സ്കൂളുകളിൽ മൂന്നെണ്ണവും അൺഎയ്ഡഡ് ആണ്. ഒരു സ്പെഷൽ സ്കൂളും 100% വിജയം നേടി. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ (791 പേർ) 84.83% വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.

ടെക്നിക്കൽ സ്കൂൾ, ഓപ്പൺ സ്കൂൾ
ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 38 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 22 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 57. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 509 പേർ പരീക്ഷ എഴുതിയതിൽ 214 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 42. നാലു പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

വിഎച്ച്എസ്ഇ
ജില്ലയിൽ 2745 വിദ്യാർഥികളാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത്. ഇതിൽ 2010 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 73.22.

100 ശതമാനം വിജയം നേടിയ സ്കൂളുകൾ
(ബ്രായ്ക്കറ്റിൽ പരീക്ഷ എഴുതിയവരുടെ എണ്ണം)
എച്ച്എസ്എസ് 
ജഗതി ഗവ.വിഎച്ച്എസ്എസ് ഫോർ ദ് ഡെഫ് (9), നാലാഞ്ചിറ സർവോദയ വിദ്യാലയ എച്ച്എസ്എസ് (49), വഴുതക്കാട് കാർമൽ എച്ച്എസ്എസ് (258), ഇടവ ലിറ്റിൽ ഫ്ലവർ ഇഎം എച്ച്എസ്എസ് (50).

വിഎച്ച്എസ്ഇ 
ജഗതി ഗവ.വിഎച്ച്എസ്എസ് ആൻഡ് ടിഎച്ച്എസ് ഫോർ ഡെഫ് (7), മൈലം ജി.വി.രാജ സ്പോർട്സ് സ്കൂൾ (45)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com