ADVERTISEMENT

തൃശൂർ ∙ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ 99.68% വിജയം. പരീക്ഷയെഴുതിയ 35,561 വിദ്യാർഥികളിൽ 35,448 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 6099 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. 18,032 ആൺകുട്ടികളും 17,529 പെൺകുട്ടികളുമാണു പരീക്ഷയെഴുതിയത്. ഇതിൽ 17,945 ആൺകുട്ടികളും 17,503 പെൺകുട്ടികളും ഉന്നത പഠനത്തിനു യോഗ്യത നേടി. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരിൽ പെൺകുട്ടികളാണു മുൻപിൽ. 4086 പെൺകുട്ടികളും 2013 ആൺകുട്ടികളും മുഴുവൻ എ പ്ലസ് നേട്ടം കൈവരിച്ചു. 

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തിരക്കുകൾക്കിടയിലും 14 പ്രവൃത്തി ദിവസങ്ങൾ കൊണ്ടു റെക്കോർഡ് വേഗത്തിലാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. ചെറുതുരുത്തി കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്എൽസി പരീക്ഷ എഴുതിയ 60ൽ 59 പേരും ഉപരിപഠനത്തിനു യോഗ്യത നേടി. വിജയ ശതമാനം 98.33. ഒരു വിദ്യാർഥിക്കു മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം എസ്എസ്എൽസിക്കു ജില്ലയിൽ 99.82ശതമാനത്തിന്റെ റെക്കോർഡ് വിജയമായിരുന്നു. 

ഇരിങ്ങാലക്കുട: 99.93%
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ആകെ പരീക്ഷയെഴുതിയതു 10,719 വിദ്യാർഥികൾ. ഉപരിപഠന യോഗ്യത നേടിയതു 10,712 പേർ. 5322 ആൺകുട്ടികളിൽ 5315 പേർ വിജയിച്ചു. പരീക്ഷയെഴുതിയ 5397 പെൺകുട്ടികളും ഉപരിപഠനത്തിനു യോഗ്യരായി. വിജയശതമാനം 99.93. 788 ആൺകുട്ടികൾക്കും 1496 പെൺകുട്ടികൾക്കും ഉൾപ്പെടെ 2284 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.

ചാവക്കാട്: 99.49%
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആകെ പരീക്ഷയെഴുതിയത് 14,974 വിദ്യാർഥികൾ. ഉപരിപഠന യോഗ്യത നേടിയതു 14,897 പേർ. 7791 ആൺകുട്ടികളിൽ 7736 പേർ വിജയിച്ചു. 7183 പെൺകുട്ടികളിൽ 7161 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 99.49. 617 ആൺകുട്ടികൾക്കും 1309 പെൺകുട്ടികൾക്കും ഉൾപ്പെടെ 1926 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.

തൃശൂർ: 99.71%
തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ആകെ പരീക്ഷയെഴുതിയത് 9868 വിദ്യാർഥികൾ. ഉപരിപഠന യോഗ്യത നേടിയതു 9839 പേർ. പരീക്ഷയെഴുതിയ 4919 ആൺകുട്ടികളിൽ 4894 പേർ വിജയിച്ചു. 4949 പെൺകുട്ടികളിൽ 4945 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 99.71. ഇവിടെ 608 ആൺകുട്ടികൾക്കും 1281 പെൺകുട്ടികൾക്കും ഉൾപ്പെടെ 1889 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 

മുഴുവൻ വിഷയങ്ങളിലും എപ്ലസ് (വിദ്യാഭ്യാസ ജില്ല തിരിച്ച്)
ഇരിങ്ങാലക്കുട   : 2284
ചാവക്കാട്         : 1926
തൃശൂർ             : 1889
ആകെ എ പ്ലസ്  : 6099

സേ പരീക്ഷ 28 മുതൽ
പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്നു മുതൽ 15 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിഭാഗം വിദ്യാർഥികളുടെ സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടക്കും. ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. പരമാവധി 3 വിഷയങ്ങൾക്കു വരെ സേ പരീക്ഷ എഴുതാം. ഉപരിപഠനത്തിന് അർഹത നേടിയവരുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ ആദ്യ വാരം മുതൽ ഡിജി ലോക്കറിൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com