ADVERTISEMENT

ഗെസ്റ്റ് ലക്ചറർ 
തൃശൂർ ∙ അതിരൂപത കോർപറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലെ ഇംഗ്ലിഷ്, മലയാളം, ഫിസിക്സ്, കെമിസ്ട്രി. കണക്ക്, സുവോളജി, ബോട്ടണി, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഗാന്ധിയൻ സ്റ്റഡീസ്, ഹിന്ദി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് ഗെസ്റ്റ് ലക്ചറർ നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ 17ന് മുൻപ് ഏജൻസി ഓഫിസിൽ സമർപ്പിക്കണം.

കൗൺസിലർ 
തൃശൂർ ∙ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്കു കീഴിലെ തൃശൂർ ജെപി മൈഗ്രന്റ്സ് സുരക്ഷാ പ്രോജക്ടിൽ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. jpmigrants.tcr@gmail.com. 9074014736. 

കരിയർ ഗൈഡൻസ് സെമിനാർ 
തൃശൂർ ∙ ഇത്തവണ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി വിജയിച്ച വിദ്യാർഥികൾക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷനൽ ഗൈഡൻസ് വിഭാഗം തൃശൂർ സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ കരിയർ ഗൈഡൻസ് സെമിനാർ നടത്തും. 11ന് 9.30 മുതൽ 12 വരെ കോളജിലാണ് സെമിനാർ. 94460 43234.

വിദ്യാർഥികൾക്ക് മാധ്യമ ശിൽപശാല 
തൃശൂർ ∙ മാധ്യമ മേഖലയിൽ തൊഴിൽ സാധ്യതകൾ തേടുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മലയാള അധ്യാപക ഫെഡറേഷൻ, ചേതന മീഡിയ കോളജിൽ 23, 24 തീയതികളിൽ മാധ്യമ ശിൽപശാല സംഘടിപ്പിക്കും. ചിയ്യാരത്തുള്ള ചേതന മീഡിയ കോളജ് ക്യാംപസിൽ നടക്കുന്ന ശിൽപശാലയിൽ ഹ്രസ്വചിത്ര നിർമാണം, മൊബൈൽ ജേണലിസം തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം ലഭിക്കും. 15 നു മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 88482 69255. 

സൗജന്യ കംപ്യൂട്ടർ പരിശീലനം
തൃശൂർ ∙ വെങ്ങിണിശേരി അഡാപ്റ്റ് സൊസൈറ്റിയിൽ അമ്മമാർക്കു സൗജന്യ കംപ്യൂട്ടർ പരിശീലനം നടത്തുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. താൽപര്യമുള്ളവർ മേയ് 12നകം ഫോണിൽ ബന്ധപ്പെടുക: 8301074962, 9447524962.

നേത്ര പരിശോധന 
കുന്നംകുളം ∙ വൈഎംസിഎയും സൈമൺസ് കണ്ണാശുപത്രിയും ചേർന്ന് നാളെ  9.30ന് വൈഎംസിഎ ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. 9497558253.

യോഗം ഇന്ന് 
കുന്നംകുളം ∙ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് ഇന്ന് 11ന് നഗരസഭ കോൺഫറൻസ് ഹാളിൽ യോഗം ചേരുമെന്ന് ക്ലീൻ സിറ്റി മാനേജർ അറിയിച്ചു.

പ്രതിഷ്ഠാദിന ഉത്സവം 10,11 തീയതികളിൽ
പൂമംഗലം∙ ചിനക്കുഴി കൈതവളപ്പിൽ മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 10,11തീയതികളിൽ ആഘോഷിക്കും. നാളെ വൈകിട്ട് 4നും രാത്രി 10ന് കളം പാട്ട്, 11ന് രാവിലെ കളം പാട്ട് പ്രസാദ ഊട്ട്, എഴുന്നള്ളിപ്പ്, രാത്രി 9 ന് ആലിങ്കലമ്മ ടീമിന്റെ വീരനാട്യം 12ന് എഴുന്നള്ളിപ്പ്.

എംഫോർ മാരിയിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാം; ഇന്നു മുതൽ 13 വരെ മനോരമ ഇരിങ്ങാലക്കുട ഡിസ്കൗണ്ട് മേളയിൽ; വൈകിട്ട് 3 മുതൽ 8 വരെ
തൃശൂർ ∙ വിവാഹം ആലോചിക്കുന്ന യുവതീയുവാക്കൾക്ക് കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ്സൈറ്റായ എംഫോർ മാരിയിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാൻ ഇന്നുമുതൽ 13 വരെ അവസരം. ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ വൈകിട്ട് 3 മുതൽ 8 വരെയാണ് അവസരം. പുതിയ പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും നിലവിലുള്ളവ പുതുക്കാനും 3 മാസം മുതൽ ഒരു വർഷം വരെയുള്ള കാലാവധി പാക്കേജുകളിൽ അനുയോജ്യമായവ തിരഞ്ഞെടുത്തു പണം അടയ്ക്കുന്നതിനും അവസരമുണ്ടാകും. ഒരു വർഷത്തെ പാക്കേജ് എടുക്കുന്നവർക്ക് ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. ഫോട്ടോ, ബയോഡേറ്റ, ജാതകം (ആവശ്യമെങ്കിൽ) എന്നിവ കൊണ്ടുവരണം. ഫോൺ– 9207749160 , 04872444649.

മലയാള മനോരമ ഡിസ്കൗണ്ട് മേള ഇന്നുമുതൽ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട ∙ പരമാവധി വിലക്കിഴിവ് ലഭിക്കുന്ന മലയാള മനോരമ ഡിസ്കൗണ്ട് മേള ഇന്നു മുതൽ 13 വരെ നഗരസഭാ ടൗൺ ഹാളിൽ നടക്കും. ആൽഫാ ഫർണിച്ചറിന്റെ സ്റ്റാളിൽ നിന്ന് വൻ വിലക്കുറവിൽ ഫർണിച്ചർ വാങ്ങാം. ബെഡ് ഷീറ്റ്, ഗ്യാസ് സേഫ്റ്റി, ബോഡി മസാജർ, കാർ പവർ വാഷർ, ആയു‍ർവേദ ഉൽപന്നങ്ങൾ, ഫ്ലോർ മാറ്റുകൾ, വാട്ടർ ടാങ്ക് ക്ലീനർ, ടവർ ഫാൻ എന്നിവയും ചക്ക വിഭവങ്ങളും വിവിധ സ്റ്റാളുകളിൽ‌ ലഭിക്കും. വാക്വം ക്ലീനർ, മോപ്, പവർ സേവർ, ഫാൻസി ഉൽപന്നങ്ങൾ, ചപ്പാത്തി മേക്കർ, തോട്ടി, നഴ്സറി ഇനങ്ങൾ എന്നിവയും ലഭ്യം. നെയ്ൽ ആർട് സ്റ്റാളുമുണ്ട്. ശനിയും ഞായറും രാവിലെ 11 മുതൽ രാത്രി 8 വരെയും മറ്റു ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 8 വരെയുമാണ് മേള. പ്രവേശനം സൗജന്യം. പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 

കൊടുങ്ങല്ലൂരിൽ 3 ദിവസം ജലവിതരണം മുടങ്ങും
കൊടുങ്ങല്ലൂർ ∙ദേശീയപാത വികസനത്തിന്റെ ഭാഗമായി ചന്തപ്പുര ജംക്‌ഷനിൽ ജല അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാൽ ഇന്നു മുതൽ ശനിയാഴ്ച വരെ ശുദ്ധജല വിതരണം പൂർണമായും മുടങ്ങും. വൈന്തല ജല ശുദ്ധീകരണശാലയിൽ നിന്നു എറിയാട് കുറിഞ്ഞിപ്പുറം ടാങ്കിലേക്കുള്ള പ്രധാന 450 മില്ലി മീറ്റർ ഗ്രാവിറ്റി മെയിൻ പൈപ്പ് ആണ് മാറ്റി സ്ഥാപിക്കുന്നത്. കൊടുങ്ങല്ലൂർ നഗരസഭ‌യിലെ മേത്തല സോണിലും എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങും. ഞായറാഴ്ച ജലവിതരണം പുനരാരംഭിക്കുമെങ്കിലും ജലവിതരണം പൂർവ സ്ഥിതിയിലാകാൻ മൂന്നു ആഴ്ച സമയമെടുത്തേക്കും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ചന്തപ്പുര ജംക്‌ഷനിലെ മേൽപാലത്തിനായുള്ള തൂണിന്റെ പണിക്ക് തടസ്സമായി വന്നതിനാലാണു നിലവിലുള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നത്. ഇരുഭാഗത്തും പഴയ ലൈനുമായി കൂട്ടിയോജിപ്പിക്കുന്ന ജോലിയാണ് പൂർത്തീകരിക്കാനുള്ളത്.

ഗതാഗത തടസ്സം
വെളുത്തൂർ∙ കുന്നത്തങ്ങാടി– വെളുത്തൂർ– വിളക്കുമാടം റോഡ് ബിഎംബിസി നിലവാരത്തിൽ പണിയുന്നതിനാൽ നാളെ മുതൽ ഒരു മാസത്തേക്ക് ഈ റോഡിലെ ഗതാഗതം തടസ്സപ്പെടും.

ആരോഗ്യ സർവകലാശാല വാർത്തകൾ
പരീക്ഷാ തീയതി
തൃശൂർ∙ ആരോഗ്യ സർവകലാശാല  20ന് ആരംഭിക്കുന്ന നാലാം  സെമസ്റ്റർ ബിഫാം സപ്ലിമെന്ററി (2017 സ്‌കീം), നാലാം വർഷ ബിപിടി സപ്ലിമെന്ററി (2010,2012, 2016 സ്‌കീം), രണ്ടാം വർഷ എംപിടി ഫിസിയോ തെറപ്പി ഇൻ മസ്കുലോ സ്‌ക്കെലിറ്റൽ ആൻഡ് സ്പോർട്സ്, ഫിസിയോതെറാപ്പി ഇൻ കാർഡിയോ റെസ്പിറേറ്ററി, ഫിസിയോതെറാപ്പി ഇൻ ന്യൂറോളജി തിയറി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. 9 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഎസ്​സി എംആർടി റഗുലർ / സപ്ലിമെന്ററി), 13ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഫാം സപ്ലിമെന്ററി (2017 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

റജിസ്ട്രേഷൻ 
ജൂൺ 3ന് ആരംഭിക്കുന്ന സെക്കന്റ് പ്രഫഷനൽ രണ്ടാം വർഷ ബിയു എംഎസ് (2016 സ്‌കീം) സപ്ലിമെന്ററി പരീക്ഷയ്ക്ക് 20 വരെയും 19ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഎസ്എൽപി റഗുലർ / സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷയ്ക്ക് 15 മുതൽ 27 വരെയും ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം.

പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ബിഫാം റഗുലർ/സപ്ലിമെന്ററി (2017 സ്‌കീം)  പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകൾ, സ്കോർ ഷീറ്റ് പകർപ്പിന് കോളജ് പ്രിൻസിപ്പൽമാർ മുഖേന 17 ന് 5ന് അകം ഓൺലൈനിൽ അപേക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com