ADVERTISEMENT

തൃശൂർ∙ മനുഷ്യനെപോലെ കുരങ്ങന്മാരും ചിരിക്കുമോ? ചിരിക്കുമെന്നാണ് ഈ ചിത്രം സാക്ഷ്യപെടുത്തുന്നത്. മനുഷ്യനോട് ഏറെ സാദൃശ്യമുള്ള ജീവിവർഗമാണ് കുരങ്ങ്. എന്നാൽ ഈ ചിരിക്ക് ഒരു പ്രത്യേകതയുണ്ട്.  മനുഷ്യന് സന്തോഷം വരുമ്പോഴാണ് ചിരിക്കുന്നതെങ്കിൽ കുരങ്ങന്മാർക്ക് അങ്ങനെയല്ല. 

ചിരിക്കുന്നതുപോലെയുള്ള മുഖഭാവം കുരങ്ങനുണ്ടാകുന്നത് മറ്റുപല അവസരങ്ങളിലുമാണ്. അതിൽ പ്രധാനമായുള്ളത് പരസ്പരം വഴക്കടിക്കുമ്പോഴാണ്. എതിരാളിയുടെ മുഖത്തുനോക്കി കാണിക്കുന്ന ഈ മുഖഭാവമാണ് ചിരിയായി തോന്നുന്നത്. കുരങ്ങിന്റെ മുഖഭാവങ്ങളും മുഖത്തിന്റെ നിറവും നോക്കി അവയുടെ മാനസികനില വായിച്ചെടുക്കാമെന്ന് വിദഗ്ധർ അഭിപ്രായപെടുന്നു.

എന്തായാലും മനുഷ്യന്റെ ചിരിയല്ല വാനരന്റെ ചിരി. അതിരപ്പിള്ളി വനമേഖലയിൽനിന്നും കുരങ്ങന്മാരുടെ ചേരിതിരിഞ്ഞുള്ള വഴക്കിനിടെ, കെഎസ്എഫ്ഇ ഉദ്യോഗസ്ഥനും വന്യജീവി ഫോട്ടോഗ്രാഫറുമായ എൻ.വൈ. മനേഷ് പകർത്തിയതാണ് ഈ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com