ADVERTISEMENT

മുംബൈ : രാജ്യത്തെ ഐഐടികളിൽ 20 വർഷത്തിനിടെ 115 വിദ്യാർഥികൾ ജീവനൊടുക്കിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഐഐടി കാൻപുർ പൂർവവിദ്യാർഥി ധീരജ് സിങ്ങിന്റെ അപേക്ഷയിലാണ് ഈ വിവരം ലഭിച്ചത്. 2005 നും 2024 നും മധ്യേയുള്ള 115 മരണങ്ങളിൽ 98 എണ്ണവും ക്യാംപസിനകത്താണു സംഭവിച്ചത്. ഇക്കൊല്ലം ഇതുവരെ 5 മരണം റിപ്പോർട്ട് ചെയ്തു.

ഐഐടി മദ്രാസിൽ 26, ഐഐടി കാൻപുരിൽ 18, ഐഐടി ഖരഗ്പുരിൽ 13, ഐഐടി ബോംബെയിൽ 10 എന്നിങ്ങനെയാണ് ജീവനൊടുക്കിയ വിദ്യാർഥികളുടെ എണ്ണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ആദ്യം വിവരാവകാശ അപേക്ഷ നിരസിക്കുകയും ഓരോ സ്ഥാപനത്തിലും വെവ്വേറെ വിവരം തേടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നു ധീരജ് പറഞ്ഞു. അപ്പീലിനെത്തുടർന്നാണ് വിവരങ്ങൾ ലഭിച്ചത്.

English Summary:

115 Suicides in 20 Years Revealed by RTI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com