ADVERTISEMENT

കോലഞ്ചേരി ∙ പേന പിടിക്കാൻ ശസ്ത്രക്രിയയിലൂടെ നേരെയാക്കിയ കൈവിരലുകൾ. ചെരിപ്പിടാൻ രൂപപ്പെടുത്തിയ കാൽ വിരലുകൾ. തല തുറന്ന് 2 ശസ്ത്രക്രിയകൾ. കണ്ണും മുഖവും പല്ലുകളും നേരെയാക്കാൻ മറ്റു ശസ്ത്രക്രിയകൾ. ഒന്നാം ക്ലാസ് മുതൽ ഇതുവരെ പത്തോളം ശസ്ത്രക്രിയകൾക്കു വിധേയനായ മെബിൻ മോബിയുടെ മുഖത്ത് എസ്എസ്എൽസി ഫലം അറിഞ്ഞപ്പോൾ വിരിഞ്ഞത് അതിജീവനത്തിന്റെ പുഞ്ചിരി.ഒരു വിഷയത്തിന് എ പ്ലസും 3 എണ്ണത്തിന് എ ഗ്രേഡും ഉൾപ്പെടെ മികച്ച വിജയമാണ് പരിമിതി മറികടന്ന് ഈ മിടുക്കൻ നേടിയെടുത്തത്.
കടയിരുപ്പ് ഗവ. എൽപി സ്കൂളിലേക്കു മാതാപിതാക്കൾ എടുത്തു കൊണ്ടുപോയിരുന്ന കുട്ടിയല്ല ഇന്നു മെബിൻ. ഓരോ ശസ്ത്രക്രിയയും നൽകുന്ന കരുത്തിൽ പ്രതിസന്ധികളെ അതിജീവിച്ചു. സൈക്കിളിലാണ് ഇപ്പോൾ യാത്ര.

English Summary:

Mebin Mobi's Triumphant Journey Through 10 Difficult Surgeries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com