ADVERTISEMENT

ഉദുമ (കാസർകോട്) ∙ മധ്യപ്രദേശ് സ്വദേശികളായ ജിതേന്ദർ – സുരക്ഷ ദമ്പതികളുടെ വീട്ടിൽ എസ്എസ്എൽസി പരീക്ഷാഫലം എത്തിച്ചത് വെറും മധുരമല്ല, ‘ത്രിമധുരം’! ബേക്കൽ ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച് പരീക്ഷയെഴുതിയ കാജലും പൂജയും നിഷയും വീട്ടിലെത്തിച്ചത് 3 എ പ്ലസ് വിജയങ്ങൾ. കന്നഡ മീഡിയത്തിലായിരുന്നു ഇവരുടെ പഠനം.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള മാതാപിതാക്കളുടെ സ്വപ്നം പൂവണിയിച്ചാണ് സഹോദരിമാരുടെ മിന്നുംനേട്ടം. ഒരു വയസ്സിന്റെ വ്യത്യാസമുള്ള ഇവരെ ഒരുമിച്ചാണ് സ്കൂളിൽ ചേർത്തത്.
മധ്യപ്രദേശിലെ കൈലാറസിൽനിന്ന് ജോലി തേടി 16 വർഷം മുൻപ് കാസർകോടെത്തിയ ജിതേന്ദറും കുടുംബവും കളനാട് ഇടവുങ്കാലിലെ ക്വാർട്ടേഴ്സിലാണു താമസിക്കുന്നത്.

English Summary:

Meet the Kannada-Speaking Sisters from Kasaragod Who Scored Full A+ Grades in SSLC Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com