പീറ്റർബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍
Mail This Article
×
പീറ്റർബറോ∙ പീറ്റർബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ആഘോഷം. ഈ മാസം 11 ന് രാവിലെ 9 ന് പ്രഭാത പ്രാർത്ഥന. തുടർന്ന് വിശുദ്ധ കുർബ്ബാന നടക്കും. ഇടവക മെത്രാപൊലീത്താ ഏബ്രഹാം മാർ സ്തേഫാനോസിന്റെ മുഖ്യകാർമികത്വത്തിലും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സഹകാർമികത്വത്തിലുമാണ് ശുശ്രൂഷകൾ നടക്കുക. പെരുന്നാളിന്റെ ഭാഗമായി നേർച്ച വിളമ്പും ഉണ്ടായിരിക്കും. പെരുന്നാൾ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സെക്രട്ടറി പോൾസണും ട്രസ്റ്റി അഖിലേഷും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.