ADVERTISEMENT

സോമർസെറ്റ് ∙ യുകെ ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമ്മപ്പെരുന്നാൾ മേയ് 11 ന് ശനിയാഴ്ച ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിക്കും. രാവിലെ പത്തിന് പ്രഭാത നമസ്കാരവും തുടർന്ന വിശുദ്ധ കുർബാന, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ജീസൻ പി. വിൽസൺ മുഖ്യ കാർമികത്വം വഹിക്കുമെന്ന്‌ ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ അറിയിച്ചു.

ടോണ്ടനില സെന്റ് മൈക്കിൾ ദേവാലയത്തിൽ വെച്ചാണ് പെരുന്നാൾ ശുശ്രൂഷകൾ നടക്കുക. വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമ്മപ്പെരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും എല്ലാ വിശ്വാസികളെയും പെരുന്നാൾ ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നതായും ഇടവക ട്രസ്റ്റി ചാക്കോ സി. ജെ, സെക്രട്ടറി തോമസ് സി. സി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫാ. ഗീവർഗീസ് ജേക്കബ് തരകൻ(വികാരി) +447469601922, ചാക്കോ സി. ജെ (ട്രസ്റ്റി) +447429755232, തോമസ് സി. സി (സെക്രട്ടറി) +447384173034 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
പെരുന്നാൾ ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St Michael Church, Pitts Close, Taunton, Somerset, Post Code: TA1 4TP 

English Summary:

Tonton St. Thomas Indian Orthodox Church feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com