ADVERTISEMENT

ലണ്ടൻ ∙ മലയാളികൾക്കിടയിൽ അനുദിനം വർദ്ധിച്ചുവരുന്ന ഡൊമസ്റ്റിക് വയലൻസിനെ കുറിച്ച് അവബോധം നൽകുന്നതിനായി യുകെയുടെ വിവിധ കോണുകളിൽ ആരോഗ്യ - സാമൂഹിക - പ്രഫഷനൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരുപറ്റം സന്നദ്ധ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഒരു നോൺ പ്രോഫിറ്റബിൾ ചാരിറ്റി പ്രസ്ഥാനമാണ് ജീവൻ ട്രസ്ററ്. 2023 ഏപ്രിൽ മാസം 22ന് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ജീവൻ ട്രസ്റ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആനുവൽ ജനറൽ ബോഡി ഏപ്രിൽ മാസം 19, 20 തീയതികളിൽ ബെർമിംഗാമിലുള്ള ഹേമിൽസ് ഗസ്റ്റ് ഹൗസിൽ വച്ച് നടന്നു. 19ന് വൈകുന്നേരം 3 മണിയോടുകൂടി എത്തിച്ചേർന്ന പ്രതിനിധികൾക്ക് ഹാർദ്ധവമായ സ്വാഗതമരുളി. യുകെയുടെ വിവിധ കോണുകളിൽ നിന്നും ജീവൻ ട്രസ്റ്റിന്റെ പേരിൽ നടന്ന അപൂർവ സംഗമം ഈ സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രധാന നാഴികകല്ലായിരുന്നു. ഇരുപതാം തീയതി രാവിലെ 10 മണിക്ക് ചേർന്ന ആനുവൽ ജനറൽ ബോഡി യോഗത്തിൽ ജീവൻ ട്രസ്റ്റെന്ന ആശയം യുകെ മലയാളികൾക്ക് സമ്മാനിച്ച ട്രസ്റ്റി ചെയർമാൻ ബഹു. സിബി തോമസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജീവൻ ട്രസ്റ്റിന്റെ സെക്രട്ടറി ബഹു. ഡോക്ടർ സോജി അലക്സ് തച്ചങ്കരി അവതരിപ്പിച്ചു. 

നാളിതുവരെയുള്ള അക്കൗണ്ട്സ് ട്രഷറർ ബഹു. ആന്റണി എബ്രഹാം അവതരിപ്പിച്ചു. വർദ്ധിച്ചുവരുന്ന കുടിയേറ്റത്തിന്റെ ഭാഗമായി സമീപ കാലത്തായി യുകെയിൽ എത്തിയിട്ടുള്ള മലയാളി സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ യോഗത്തിൽ ചൂണ്ടി കാണിക്കപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ യുകെയിൽ എത്തിയിട്ടുള്ള മലയാളികൾക്ക് സഹായകരമാവുന്നതുമായ വളരെയധികം കാര്യങ്ങൾ ചർച്ചയിൽ വന്നു. ജീവൻ ട്രസ്റ്റിന്റെ തുടക്കത്തിൽ ഡൊമസ്റ്റിക് വയലൻസ് എന്ന വിഷയവുമായി ജീവൻ ട്രസ്റ്റിനെ ആശ്രയിച്ചിരുന്നവർ ഇന്ന് അവരുടെ ദൈനംദിന ജീവതത്തിൽ യുകെയിൽ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികൾക്കും വേണ്ടി ജീവൻ ട്രസ്റ്റിനെ സമീപിക്കുന്നു. ഉദാഹരണമായി പ്രധാന തൊഴിൽ മേഖല കളായ എൻഎച്ച്എസ് ഹോസ്പിറ്റലുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവയിൽ ഉണ്ടാകുന്ന തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, പ്രൈവറ്റ് തൊഴിൽ മേഖലയിലുള്ള തൊഴിൽ ചൂഷണങ്ങൾ, ഡിസ്ക്രിമിനേഷൻസ്, റേസിസം തുടങ്ങിയ കാര്യങ്ങളിൽ ഇടപെടേണ്ടതുണ്ട് എന്ന വാസ്തവം തിരിച്ചറിയുന്നതായി ചെയർമാൻ സിബി തോമസ് പ്രസ്ഥാപിച്ചു. ആയതിനാൽ വിവിധ മേഖലയിലേക്ക് ജീവൻ ട്രസ്ററ് ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. അതിൽ പ്രധാനമായും യുകെയിലെ നിയമസംഹിതകളെ കുറിച്ചുള്ള അറിവില്ലായ്മയും, ഈ രാജ്യത്തുനിന്നും നമുക്ക് ലഭ്യമാവുന്ന സംവിധാനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള തിരിച്ചറിവില്ലായ്മയും ഉൾപ്പെടുന്നു. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഊന്നൽ നൽകി മുന്നോട്ടുപോകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് യോഗം തീരുമാനിച്ചു. 

പ്രധാനമായും ഈ ജനറൽ ബോഡിയിൽ പങ്കെടുത്ത സിബി തോമസ് അഡൾട് സോഷ്യൽ വർക്കർ സണ്ടർലൻഡ്, ഡോക്ടർ സോജി അലക്സ് തച്ചങ്കേരി ജനറൽ പ്രാക്റ്റീഷനർ, ലീഡ്സ്, എബ്രഹാം ലൂക്കോസ് പ്രസിഡന്റ്, കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ, കേംബ്രിഡ്ജ്, അലക്സ് തോട്ടുവായിൽ, അഡൾട് സോഷ്യൽ വർക്ക് ടീം മാനേജർ, ബോൺമൊത്ത്, ആന്റണി എബ്രഹാം, ബാർക്ലയ്സ് ബാങ്ക് മാനേജർ, സ്റ്റാനി ദേവസ്യാ പോസ്റ്റൽ ഡിപ്പാർട്മെന്റ് ബ്രിസ്റ്റോൾ, ഡോക്ടർ അജിമോൾ പ്രദീപ് ബിഇഎം നഴ്സ്, കെന്റ്, ഡോക്ടർ മാത്യു ജോസഫ് കൺസൾറ്റന്റ് സൈക്യാർട്ടിസ്ററ്, ഡെർബി, സൂസൻ ഫിലിപ്പ് സോഷ്യൽ വർക്കർ ലെച്ചറർ, നോർത്താംപ്ടൺ, ബിജി ജോസ് ജി.പി. നേഴ്സ് ബെൽഫാസ്റ്റ്, ഡോക്ടർ വിമല അലക്സ് ഡെന്റൽ പ്രാക്റ്റീഷനർ, ലീഡ്സ്, ജിജിമോൻ സൈമൺ വരിക്കാശേരി ബിർമിങ്ഹാം,  അഡ്വ. ഫ്രാൻസിസ് സോളിസിറ്റർ ലണ്ടൻ എന്നിവർ ഈ എ.ജി.എമ്മിൽ പങ്കെടുത്തു. ഈ പ്രസ്ഥാനത്തോട് സ്നേഹം കാണിക്കുകയും ഞങ്ങളോടൊപ്പം അൽപ്പ സമയം ചെലവൊഴിക്കാനെത്തിച്ചേരുകയും ചെയ്ത ഡോക്ടർ ജോൺ മാത്യൂസ് (ബോസ്) ഹണ്ടിങ്ങ്ടൺ, ഡോക്ടർ ഷൈലേഷ് എന്നിവർക്കും നന്ദി അർപ്പിക്കുന്നു.

വരും വർഷത്തെ സുഗമമായ നടത്തിപ്പിനുവേണ്ടി 11 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ചെയർ പേഴ്സൺ: സിബി തോമസ്, വൈസ് ചെയർ പേഴ്സൺ: മനീഷാ ജോസഫ്, സെക്രട്ടറി: ഡോക്ടർ സോജി അലക്സ്, ജോയിന്റ് സെക്രട്ടറി: ഡോക്ടർ അജിമോൾ പ്രദീപ്, ട്രഷറർ:  ആൻറണി എബ്രഹാം, ജോയിന്റ് ട്രഷറർ: സൂസൻ ഫിലിപ്പ്, മാനേജ്മെന്റ് കമ്മിറ്റി: എബ്രഹാം ലൂക്കോസ്, ടോമി സെബാസ്റ്റ്യൻ, അലക്സ് തോട്ടുവയിൽ, ഡോ. മാത്യു ജോസഫ്, ബിജി ജോസ് കൂടാതെ ചില പ്രത്യേക സാഹചര്യത്തിൽ ഈ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ സാധിക്കാതെ വന്ന ടോമി സെബാസ്ട്യൻ മാനേജർ സോഷ്യൽ വർക്ക്, മനീഷാ ജോസഫ് വാർഡ് സിസ്റ്റർ പീറ്റർ ബറോ ഹോസ്പിറ്റൽ, സോമിനി മാത്യു ചിൽഡ്രൻ സോഷ്യൽ കെയർ, ഡോക്ടർ സിസിലിയ മാത്യു, ബിജു ആന്റണി സർവീസ് മാനേജർ പിസിഎൻ മെൻടെൽ ഹെൽത്ത്, ഡോ. ചെറിയാൻ സെബാസ്റ്റ്യൻ സൈക്യാർട്ടിസ്ററ്, പ്രിയ ഡേവിഡ് ചിൽഡ്രൻസ് സർവീസ് ഇമ്പ്രൂവ്മെന്റ് ലീഡ്, ഡോക്ടർ മഞ്ജു പള്ളം, മനോജ് ബിസിനസ് മാനേജ്മെന്റ്സ്കാ, ലിംകോൺ ഷെയർ ൻതോർപ്, ഷാജി കൊറ്റനാട്ട്, സിബി സെബാസ്റ്റ്യൻ അപ്രൂവ്ഡ് മെന്റൽ ഹെൽത്ത് പ്രഫെഷണൽ (AMPH), സോജൻ ജോസഫ് സർവീസ് മാനേജർ മെന്റൽ ഹെൽത്ത്, സോണി ആന്റണി സോഷ്യൽ വർക്കർ ന്യൂപോർട്ട് എന്നിവരും ജീവൻ ട്രസ്റിന്റെ സജീവ പ്രവർത്തകരാണ്. വരും ദിവസങ്ങളിൽ ജീവൻ ട്രസ്റ്റ് യുകെയുടെ നിയമ പരിധിയിൽ നിന്ന് പ്രവർത്തിക്കുന്നതിനും, മലയാളികളുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വേണ്ട എല്ലാ നിയമ വശങ്ങളും തേടുന്നതിനും ഭാരവാഹികളെ ചുമതലപ്പെടുത്തി. കൂടാതെ ചാരിറ്റി രജിസ്ട്രേഷന് വേണ്ട തുക സമാഹരിച്ചു എത്രയും വേഗം രജിസ്ട്രേഷൻ  നടപടികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചു. തുടർന്ന് മലയാളി ഫാമിലിക്കുവേണ്ട പരിശീലനവും, ബോധവത്കരണവും, നിയമ ബോധനവും തുടങ്ങി പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകാൻ ടോമി സെബാസ്റ്റ്യനെ ചുമതലപ്പെടുത്തി. ജീവൻ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അസോസിയേറ്റ് മെമ്പേർസിനെ ചേർക്കുന്നതിനും തീരുമാനിച്ചു. ജീവൻ ട്രസ്റ്റിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ അഭ്യർഥിച്ചുകൊണ്ട് എജിഎം സമാപിച്ചു.

English Summary:

Jeevan Trust has Concluded its Annual General Body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com