ADVERTISEMENT

ലിവർപൂൾ ∙ യുകെയിൽ ജീവിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളെ പറ്റിയും, പൊലീസ്, ക്രൈം, പണിഷ്‌മെന്റ്, ഹേറ്റ് ക്രൈം, വിദ്യഭ്യാസം, സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷൻ കാര്യങ്ങളെ കുറിച്ചും, യുകെയിലെ ഡ്രൈവിങ്, റോഡ് നിയമങ്ങളെ കുറിച്ചും, ഡിബിഎസിനെ കുറിച്ചും,  ടാക്സുകളെ കുറിച്ചും, മോർഗേജ്‌, വിവിധ ലോൺ, ടാക്സ് റിട്ടെൺ, തൊഴിലാളി യൂണിയൻ എന്നിവയെ കുറിച്ചും ഈ രംഗത്തെ വിദഗ്ധർ ക്ലാസുകൾ എടുക്കുന്നു, കൂടാതെ പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്ക് മറുപടി തരുന്നു. ജൂൺ 15 ന് വിസ്റ്റൺ ടൗൺ ഹാളിൽ വച്ചാണ്  ഇത്തരമൊരു വേറിട്ട പരിപാടി നടക്കുന്നത്. 

പുതിയതായി മേഴ്‌സിസൈഡിലേക്ക് കുടിയേറിയവർക്ക് പരസ്പരം പരിചയപ്പെടാനും, അവരുടെ നിരവധി സംശയങ്ങൾ ദുരികരിക്കുവാനും, അവരെ ലിമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടി ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ഒരുക്കുന്ന "ചോദിക്കു.. പറയാം "എന്ന പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു . കുടിയേറ്റത്തിന്റെ ആദ്യഘട്ടം എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഈ സമയത്തു കുടിയേറി വരുന്നവർക്ക് ഒരു കൈത്താങ്ങാകുന്നതിനു വേണ്ടിയാണ് സേവനത്തിന്റെ 24 വർഷങ്ങൾ പിന്നിടുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

മുൻ വർഷങ്ങളിൽ ലിമ സംഘടിപ്പിച്ച മീറ്റ് ആൻഡ് ട്രീറ്റ്‌ പരിപാടിയുടെ തുടർച്ച ആണ് ഈ പ്രോഗാം. വിസ്റ്റൺ ടൗൺ ഹാളിൽ ജൂൺ 15 നാണ് ഇത് അരങ്ങേറുന്നത് . വൈകിട്ടു 4 മണി മുതൽ 10 മണി വരെയാണ് ഈ പ്രോഗാം. ഈ പ്രോഗ്രാമിന് പ്രവേശനം തികച്ചും സൗജന്യം ആണ്. അറിവിന്റെ മണിചെപ്പ് തുറക്കുന്ന ഈ ഇൻഫർമേറ്റീവ് ക്ലാസ്സുകളിലേക്ക് ഏവർക്കും സ്വാഗതം. പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ലിമയുടെ സെക്രട്ടറിയുടെയോ, ജോയിന്റ് സെക്രട്ടറിയുടെയോ അടുത്ത് പേരുകൾ രജിസ്റ്റർ ചെയ്യണമേ എന്ന് സവിനയം അഭ്യർഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ആതിര ശ്രീജിത്ത് (ലിമ സെക്രട്ടറി) - 07833724062
അനിൽ ഹരി(ലിമ ജോയിന്റ് സെക്രട്ടറി) - 07436099411
ഹാളിന്റെ വിലാസം: Whiston Town Hall Post code - L35 3QX

English Summary:

Lima Malayalee Association Enquiry Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com