ADVERTISEMENT

ലിവർപൂൾ ∙ മറുനാട്ടിൽ മലയാളം എഴുതാനും വായിക്കാനും അറിയാതെ വളരുന്ന പുതിയ തലമുറയ്ക്ക് മാതൃഭാഷയുടെ മാധുര്യം പകർന്നു നൽകാൻ സൗജന്യ പഠന പദ്ധതിയുമായി  ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക). അംഗങ്ങളുടെ കുട്ടികൾക്കായി അക്ഷരവേദി എന്ന പേരിൽ പഠന ക്ലാസുകളുകളുമായാണ് മലയാള ഭാഷാ പ്രോത്സാഹനത്തിന് ലിംക ശ്രദ്ധേയമായ പങ്കുവഹിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം മാധ്യമപ്രവർത്തകൻ റ്റിജോ ജോർജ് കൂത്താട്ടുകുളം നിർവഹിച്ചു. ലിംക പ്രസിഡന്റ് തോമസുകുട്ടി ഫ്രാൻസിസ് അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ നിധീഷ് സോമൻ ആദ്യ ക്ലാസെടുത്തു. അസോസിയേഷൻ സെക്രട്ടറി വിപിൻ വർഗീസ്, അക്ഷര വേദി കോഡിനേറ്റർമാരായ റാണി ജേക്കബ്, സണ്ണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

പഠിതാക്കളായ കുട്ടികളും രക്ഷിതാക്കളും ലിംക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.  മാതൃഭാഷയിലുള്ള സംസാരം, എഴുത്ത്, വായന എന്നിവയിൽ പഠിതാക്കളുടെ നിലവിലുള്ള നിലവാരത്തെ മനസ്സിലാക്കി അവരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്.  മലയാളം സംസാരിക്കുമെങ്കിലും എഴുതാനും വായിക്കാനും അറിയില്ലാത്ത കുട്ടികളാണ് യുകെ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും മലയാളി കുടുംബങ്ങളിലെ പുതിയ തലമുറയിൽ ഉള്ളത്. മാതൃഭാഷയെ സ്നേഹിക്കുന്ന ലിവർപൂളിലെ മുഴുവൻ മലയാളി കുടുംബങ്ങൾക്കും അക്ഷരവേദി വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് തോമസുകുട്ടി ഫ്രാൻസിസ് ചൂണ്ടിക്കാട്ടി.

English Summary:

Limca With a Free Learning Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com